നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജയിൽവാസം നീട്ടാൻ പൊലീസ് അന്വേഷണം മന:പൂർവം വൈകിപ്പിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി.
മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കാൻ ആലുവ റൂറൽ പൊലീസ് മേധാവിക്കു കമ്മിഷനംഗം കെ.മോഹൻകുമാർ നിർദേശം നൽകി. ദിലീപിനെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജയിൽവാസം നീട്ടാൻ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിച്ചു സലിം ഇന്ത്യയാണു പരാതി നൽകിയത്.