E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പാലോട് ആദിവാസി മേഖലകളില്‍ ആത്മഹത്യ; പ്രശ്നം ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം പാലോട് ആദിവാസി മേഖലകളില്‍ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നത് അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ദുരൂഹമരണങ്ങളില്‍‍ ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച എസ്‍സിഎസ്ടി കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍ പറഞ്ഞു. മനോരമന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് വിഷയം നിയമസഭയുടെ ശ്രദ്ധയിലെത്തിയത്. 

പാലോട് മേഖലയിലെ ആദിവാസി ഊരുകളില്‍ ആത്മഹത്യകള്‍ പെരുകുന്നതായ മനോരമന്യൂസ് വാര്‍ത്ത എ.പി അനില്‍കുമാര്‍ എംഎല്‍എയാണ് നിയമസഭയില്‍ ഉന്നയിച്ചത്. വിഷയം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു 

അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഏ.കെ ബാലനും പറഞ്ഞു.മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നും ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഞാറനീലി കോളനി സന്ദര്‍ശിച്ച ശേഷം എസ്‍സിഎസ്ടി കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍ പറഞ്ഞു 

ആത്മഹത്യകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോളനി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു ,പാലോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ആദിവാസി വിഭാഗത്തില്‍പ്പെട്ട 35 പേരാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജീവനൊടുക്കിയത്.