കാസര്‍കോട് പാണത്തൂരില്‍ നിന്ന് കാണാതായ നാലുവയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. പാണത്തൂര്‍ പുഴയില്‍ നാട്ടുകാരും, തീരസംരക്ഷണസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സനയുടെ വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ പവിത്രക്കയം എന്ന സ്ഥലത്ത് പുഴയോരത്ത് മരങ്ങള്‍ക്കിടയില്‍ തങ്ങിനില്ക്കുന്ന നിലയിയായിരുന്നു മൃതദേഹം. പുഴയിലെ ഒഴുക്ക് കുറഞ്ഞതും, മഴ മാറി നിന്നതും തിരച്ചിൽ സുഗമമാക്കി. തീരസംരക്ഷണ സേനയുടെ 18 അംഗ സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടുമുറ്റത്തുനിന്ന് സനയെ കാണാതായത്. വീട്ടുമുറ്റത്തെ നീര്‍ച്ചാലില്‍ വീണ കുട്ടി ഒഴിക്കില്‍പ്പെട്ട് പുഴയില്‍ എത്തിയകാതാമെന്നാണ് നിഗമനം. കുട്ടിയുടെ തിരോധാനം ഏറെ ദുരൂഹതകളുയര്ത്തിയതിനാല് മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വെള്ളരിക്കുണ്ട് സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.