നടിയെ ഉപദ്രവിച്ച കേസിൽ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ഈ മാസം 22 വരെ ദിലീപിന്റെ റിമാൻഡ് തുടരുമെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി അറിയിച്ചു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ദിലീപിനെ കോടതിയിൽ ‘ഹാജരാക്കിയത്’.
കോടതിയിൽ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വിഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് പരിഗണിച്ചത്. ദിലീപിനെ കോടതിയിൽ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണു കോടതി വിഡിയോ കോൺഫറൻസിങ് അനുവദിച്ചത്.
അതേസമയം, ഡോക്ടർമാർ ദിലീപിനെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്നു റിപ്പോർട്ട് ചെയ്തു.
Advertisement