വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയതിന്റെ പേരിൽ നടൻ ദിലീപിന്റെ പേരിലുള്ള വീടിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കാഞ്ഞാർ കൈപ്പയിൽ സിനിമാതാരം ദിലീപ് വാങ്ങിയ സ്ഥലത്തുള്ള വീടിന്റെ വൈദ്യുതി ബന്ധമാണ് ഇന്നലെ മൂലമറ്റം കെഎസ്ഇബി സെക്ഷൻ ഓഫിസിലെ ജീവനക്കാരെത്തി വിച്ഛേദിച്ചത്. 346 രൂപയാണ് കുടിശിക.
കുര്യാട്ടുമലയിൽ തൊമ്മൻ തൊമ്മന്റെ പേരിലാണ് കണക്ഷൻ. സ്ഥലം പല കൈമറിഞ്ഞെങ്കിലും കെഎസ്ഇബിയിലെ കൺസ്യൂമർ നമ്പർ മാറിയിരുന്നില്ല. നാലു തവണത്തെ ബില്ലാണു കുടിശിക ആയത്.