E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആട്ടിപ്പായിച്ചല്ലോ, ആ ജീവനെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

murukan-in-ambulance
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ∙ സ്വകാര്യ ആശുപത്രികൾ ചികിൽസ നിഷേധിച്ചതിനെത്തുടർന്നു ഗുരുതര പരുക്കുകളോടെ ഏഴു മണിക്കൂർ ആംബുലൻസിൽ കഴിച്ചുകൂട്ടേണ്ടിവന്ന തമിഴ്നാട് സ്വദേശിക്കു ദാരുണാന്ത്യം. ദേശീയപാതയിൽ ചാത്തന്നൂരിനു സമീപം ഇത്തിക്കര വളവിൽ ഞായർ രാത്രി 10.30നു ബൈക്ക് അപകടത്തിൽ പരുക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകനാണ് (33) ആംബുലൻസിൽ ആറ് ആശുപത്രികൾ കയറിയിറങ്ങിയശേഷം ഇന്നലെ രാവിലെ 6.15നു മരിച്ചത്. കൂട്ടിരിക്കാൻ ആളില്ലെന്ന പേരിലാണു സ്വകാര്യ മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചത്. 

മുരുകനും കൂട്ടുകാരൻ മുത്തുവും സഞ്ചരിച്ച ബൈക്ക് കുണ്ടറ കുരീപ്പള്ളി പള്ളിവടക്കതിൽ സഫിയുള്ളയും ഭാര്യ ഫെമിനയും സഞ്ചരിച്ച ബൈക്കുമായി ഇടിച്ചായിരുന്നു അപകടം. നാലുപേരെയും ഹൈവേ പൊലീസ് കൊട്ടിയത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നു ഗുരുതരമായി പരുക്കേറ്റ മുരുകനെ വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെന്നു നിർദേശിച്ചതോടെ കൊല്ലത്തും തിരുവനന്തപുരത്തുമായി അഞ്ച് ആശുപത്രികൾകൂടി കയറിയിറങ്ങി. എല്ലായിടത്തും ഓരോ കാരണങ്ങൾ പറഞ്ഞു മടക്കി. ഇതിനുപുറമെ തലസ്ഥാനത്തെതന്നെ വിവിധ ആശുപത്രികളിൽ ഫോൺ വഴി അന്വേഷിച്ചെങ്കിലും വെന്റിലേറ്റർ സൗകര്യം ഒഴിവില്ലെന്നായിരുന്നു അവിടെയും മറുപടി.

comments.jpg.image.784.410

സ്വകാര്യ ആശുപത്രികൾ തഴഞ്ഞതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രാവിലെ ആറേകാലോടെ ആംബുലൻസിൽത്തന്നെ മുരുകൻ വിടപറഞ്ഞു. പാപ്പയാണു മുരുകന്റെ ഭാര്യ. മക്കൾ: ഗോകുൽ, രാഹുൽ. 

5 ആശുപത്രികൾക്കെതിരെ കേസ്

ചികിൽസ നിഷേധിച്ച അഞ്ചു സ്വകാര്യ ആശുപത്രികൾക്കെതിരെ പൊലീസ് കേസ്. കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളജ്, അസീസിയ മെഡിക്കൽ കോളജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‍യുടി ആശുപത്രി എന്നിവയ്ക്കെതിരെയാണു കേസെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിത ബീഗം. എഫ്ഐആറിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളുടെ നിലപാട് ഗുരുതര ചട്ടലംഘനമാണെന്നു കമ്മിഷണർ. 

murukan.jpg.image.784.410

സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ആശുപത്രികൾ ഏതൊക്കെയെന്നു റിപ്പോർ‍ട്ടിൽ വ്യക്തമാക്കണം–കമ്മിഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. 

വെന്റിലേറ്റർ ഒഴിവില്ലായിരുന്നെന്ന് മെഡിക്കൽ കോളജ്

തിരുവനന്തപുരം ∙ വെന്റിലേറ്റർ ഒഴിവില്ലാത്തതിനാലാണു മുരുകനെ പ്രവേശിപ്പിക്കാഞ്ഞതെന്നു മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട്. എത്തിയ ഉടൻ അത്യാഹിത വിഭാഗത്തിലെ സർജറി ഡ്യൂട്ടി ഡോക്ടർ ആംബുലൻസിൽ പരിശോധിച്ചു. വെന്റിലേറ്റർ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചപ്പോൾ എല്ലായിടത്തും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ്. ഇക്കാര്യം മുരുകനെ കൊണ്ടുവന്നവരെ അറിയിച്ചു. അവർ വെന്റിലേറ്റർ സൗകര്യമുള്ള മറ്റൊരു ആശുപത്രി തേടിപ്പോകുകയായിരുന്നു. പരിശോധിക്കാനും വെന്റിലേറ്റർ സൗകര്യം അന്വേഷിക്കാനുമുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ. രോഗി ഇവിടെനിന്ന് ഒപി ടിക്കറ്റും എടുത്തിട്ടില്ല– സൂപ്രണ്ട് പറഞ്ഞു.