നടന് ദിലീപിന്റെ ചാലക്കുടി ഡി സിനിമാസ് പൂട്ടി. ഇന്നു മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിയറ്റര്‍ പൂട്ടിയത്. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണ് നടപടിക്കു കാരണം. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നഗരസഭ നേതൃത്വം നേരിട്ടെത്തി തിയറ്റര്‍ അടപ്പിച്ചത്. ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് നല്കിയിരുന്നതിനാല് ഷോ അനുവദിച്ചു. ഇന്നു മുതല്‍ ഷോ ഇല്ലെന്ന് തിയറ്റര്‍ അധികൃതരും അറിയിച്ചു.
Advertisement