കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ ഉടന്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 60 യാത്രക്കാരുമായി ബെംഗളൂരുവില്‍ നിന്നെത്തിയെ സ്പൈസ്ജെറ്റ് വിമാനമാണ് തെന്നിമാറിയത്. അപകടത്തെക്കുറിച്ച് ഡി.ജി.സി.എ അന്വേഷിക്കുമെന്ന് വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലാന്‍ഡിങ്ങിലെ പിഴവടക്കം ഡി.ജി.സി.എ പരിശോധിക്കുമെന്ന് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണന് പറഞ്ഞു.
Advertisement