E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിക്കെതിരായ ആക്ഷേപം: ജോർജിനെതിരെ നടപടി വേണമെന്ന് വിമൻ കലക്ടീവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

woman-collective
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആക്ഷേപ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ സിനിമയിലെ വനിതാകൂട്ടായ്മ വിമൻ ഇൻ സിനിമാ കളക്ടീവ് രംഗത്ത്. നിയമസഭാ സാമാജികനിൽനിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണെന്നു സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. എംഎൽഎയ്ക്കെതിരെ നടപടി എടുക്കണമെന്നും വിമൻ ഇൻ സിനിമാ കളക്ടീവ് നിയമസഭാ സ്പീക്കറോട് അഭ്യർഥിച്ചു.

അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയതെന്നാണു തിങ്കളാഴ്ച ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ പി.സി. ജോർജ് ചോദിച്ചത്. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ല. കേസിൽ പൊലീസ് പറയുന്ന പല കാര്യങ്ങളും വിശ്വാസയോഗ്യമല്ല. ഇപ്പോൾ നടക്കുന്നതു പുരുഷപീഡനമാണ്. കേസില്‍ തെളിവ് നല്‍കാന്‍ താനെങ്ങും പോകില്ലെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. ഇതിനെതിരെയാണു വിമൻ ഇൻ സിനിമാ കളക്ടീവിന്റെ കുറിപ്പ്. 

വിമൻ ഇൻ സിനിമാ കളക്ടീവിന്റെ കുറിപ്പിന്റെ പൂർണരൂപം: 

താൻ നേരിട്ട ആക്രമണത്തെ കുറിച്ചു പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്കു മടങ്ങിച്ചെന്നു ജോലി ചെയ്യാൻ തയാറാവുകയും ചെയ്ത സഹപ്രവർത്തകയെ കേരളം മുഴുവൻ ആദരവോടെ നോക്കുകയും മാതൃകയെന്നോണം ലോകം മുഴുവൻ അവളെ കാണുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണു പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിന്റെ നിർഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തിൽ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാൾ പറയുന്ന കാര്യങ്ങളല്ല ജോർജ് തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞുകണ്ടത്. 

ഒരു നിയമസഭാ സാമാജികനിൽനിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങൾക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവർത്തകയോടൊപ്പം നിൽക്കാനുള്ള മനസ്സ് കാട്ടിയില്ല എന്നതിലുപരി ഈ കേസിൽ പ്രതിഭാഗത്തോടൊപ്പം ചേർന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ജോർജെന്ന് ഞങ്ങൾ സംശയിക്കുന്നു. 

സ്ത്രീത്വത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്നു ഞങ്ങൾ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്യപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്ത ലംഘനം പരിഗണിച്ച് ഈ എംഎൽഎയ്ക്കെതിരേ നടപടി എടുക്കണമെന്നു വിമൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ നിയമസഭാ സ്പീക്കറോട് അഭ്യർഥിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :