ട്രോളിങ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയ ബോട്ടുകള്‍ക്കെല്ലാം ഒരേ നിറം. ആഭ്യന്തര സുരക്ഷയ്ക്കൊപ്പം മല്‍സ്യതൊഴിലാളികളുടെ സുരക്ഷ കൂടി ഉറപ്പാക്കാനാണ് ഒരേ നിറത്തിലുള്ള ബോട്ടുകള്‍ എന്ന ആശയം കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയം നടപ്പാക്കിയത്.
സംസ്ഥാനത്തെ മല്‍സ്യബന്ധന ബോട്ടുകള്‍ക്കെല്ലാം ഇനി നീല നിറം ആയിരിയ്ക്കും. ഓറഞ്ച് നിറത്തിലാകും വീല്‍ ഹൗസ്. ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്കും ഇത് ബാധകമാണ്. മറ്റു സംസ്ഥാനങ്ങളിലെ ബോട്ടുകള്‍ക്ക് മറ്റു നിറങ്ങള്‍ നിര്ദേശിയ്ക്കപ്പെട്ടിട്ടുണ്ട്.
നിയമം പാലിയ്ക്കാത്ത ബോട്ടുകളെ മീന്‍ പിടിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. 2016 സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.