നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തു. കാക്കനാട്ടെ ജയിലില്‍ എത്തിയാണ് പൊലീസ് സുനിയെ ചോദ്യം ചെയ്തത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സുനി ഇന്നും മാധ്യമങ്ങളോട് പറഞ്ഞു.
കാവ്യാ മാധവന്റെയും ദിലീപിന്റെ സഹായി അപ്പുണ്ണിയുടെയും മൊഴികളും സുനി നേരത്തെ നല്കിയ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വൈരുധ്യത്തിന്റെ പശ്ചാത്തലത്തിലാണ് സുനിയെ വീണ്ടും ചോദ്യം ചെയ്യാനുളള തീരുമാനം. കാക്കനാട് ജില്ലാ ജയിലെത്തി സുനിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി ആവശ്യമുണ്ട്. ഇതിനുളള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സുനി ഇന്നും ആവര്‍ത്തിച്ചു.
അപ്പുണ്ണി എന്ത് മൊഴിയാണ് പൊലീസിന് നല്‍കിയതെന്ന് അങ്കമാലി കോടതിയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ച സുനി ,ആരൊക്കെ വലപൊട്ടിക്കുമെന്ന് കാണട്ടെയെന്നും വിളിച്ചു പറഞ്ഞു.
പള്‍സര്‍ സുനി ഉള്‍പ്പെടെയുളള കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം പതിനാറ് വരെ നീട്ടി.