മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ , ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് എന്നിവരെ പരോക്ഷമായി വിമര്‍ശിച്ച് എഡിജിപി ടോമിന് ജെ. തച്ചങ്കരി. ടി.പി സെന്‍കുമാറിനെ പേരെടുത്ത് പറയാതെ മന്ത്രി കെ. ടി. ജലീലും കുറ്റപ്പെടുത്തി. പൊലിസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
വിരമിച്ച ശേഷം ഔദ്യോഗിക കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ലെന്നാണ് എഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ അഭിപ്രായം. ന്യൂസ് മേക്കറാകാന്‍ പൊലിസുകാര്‍ ശ്രമിയ്ക്കരുത്. മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ , ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് എന്നിവരെ ഉന്നം വച്ചായിരുന്നു ഈ പരാമര്‍ശം.
എക്സൈസ് കമ്മീഷണര്‍ റിഷിരാജ് സിങ്ങിനെ പരിഹസിയ്ക്കാനും എഡിജിപി മറന്നില്ല. നാടിന്റെ മതനിരപേക്ഷതയുടെ കാവലാളായ പൊലിസ് വര്‍ഗീയ വല്‍ക്കരിയ്ക്കപ്പെടുകയാണ്. വിരമിച്ച ശേഷം ഒരു ഉദ്യോഗസ്ഥന്റെ പ്രസ്ഥാവന ജനങ്ങളെ ദ്രൂവീകരിയ്ക്കുന്ന ഒന്നായി. വിരമിച്ച ശേഷം എന്തുമാകാമെന്ന് പൊലിസുകാര്‍ കരുതരുതെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.