E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:07 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംസ്ഥാനസര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുമായി വി എസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനസര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുമായി ഭരണപരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. പല വിഷയങ്ങളിലും ഇടതുപക്ഷസര്‍ക്കാരിന് യോജിച്ച രീതിയിലല്ല തീരുമാനങ്ങളെടുത്തതെന്ന് വി.എസ് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. സീതാറാം യച്ചൂരിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേന്ദ്രകമ്മിറ്റി അതൃപ്തി രേഖപ്പെടുത്തി. പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ ബംഗാളില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മല്‍സരിപ്പിക്കാനും സിസി നിര്‍ദേശിച്ചു. 

വലിയ പ്രതീക്ഷകള്‍ നല്‍കി അധികാരത്തിലേറിയ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും പലപ്പോഴും ജാഗ്രതക്കുറവുണ്ടായെന്ന് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.. പരിസ്ഥിതി വിഷയങ്ങളില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനങ്ങളല്ല എടുത്തത്. മൂന്നാറില്‍ കൈയ്യേറ്റക്കാര്‍ക്കൊപ്പമാണെന്ന തോന്നലുണ്ടായി. ജിഎസ്ടിയുടെ കാര്യത്തില്‍ സ്വീകരിച്ചത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ നിലപാടാണ്. ഇക്കാര്യത്തില്‍ ജനവികാരത്തിനൊപ്പം നിന്നില്ല. പകര്‍ച്ചപ്പനി തടയുന്നതില്‍ വീഴ്ച്ചപറ്റി. സ്വാശ്രയമെഡിക്കല്‍ ഫീസ് വര്‍ധന തെറ്റായ തീരുമാനമായിരുന്നു. വിഎസിന്‍റേതടക്കം പിണറായി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യും. 

സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന പിബി തീരുമാനം അംഗീകരിച്ച സിസി പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ ബംഗാളില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മല്‍സരിക്കാനും നിര്‍ദേശിച്ചു. ബംഗാള്‍ഘടകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. യച്ചൂരി മല്‍സരിക്കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ സിസി വിശദീകരണം തേടി. താന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞതില്‍ ചിലതുമാത്രമാണ് പ്രസിദ്ധീകരിച്ചതെന്നായിരുന്നു പിണറായിയുടെ മറുപടി. കോണ്‍ഗ്രസുമായി സഖ്യംവേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. 22 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ ഹൈദരാബാദില്‍ നടത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :