നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെയും അമ്മയെയും ചോദ്യം ചെയ്തു. കാവ്യയെ ചോദ്യം ചെയ്ത കാര്യം പൊലീസ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എ.വി ജോര്‍ജ് ആലുവയില്‍ പറഞ്ഞു . ആക്രമണത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്ന് കാവ്യ പൊലീസിനോട് പറഞ്ഞു. പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് കാവ്യ നല്കിയ ഉത്തരങ്ങള്‍ പൂര്‍ണമല്ലെന്നാണ് പൊലീസ് നിലപാട്. കാവ്യയുടെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കും, ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും.
Advertisement