പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു. കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുമോയെന്ന എം.ബി രാജേഷ് എം.പിയുടെ ലോക്സഭയിലെ ചോദ്യത്തില്‍ നിന്ന് കേന്ദ്രറയില്‍വേ മന്ത്രി സുരേഷ് പ്രഭു ഒഴിഞ്ഞുമാറി. പദ്ധതി ഹരിയാനയിലേക്ക് മാറ്റാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് എം.ബി രാജേഷ് ആരോപിച്ചു. ആറ് കോണ്‍ഗ്രസ് എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
പാലക്കാട് കഞ്ചിക്കോട്ടെ നിര്‍ദിഷ്ട കോച്ച് ഫാക്ടറി ഹരിയാനയിലെ സോനിപത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് ലോക്സഭയില്‍ എം.ബി രാജേഷ് എം.പി ചൂണ്ടിക്കാട്ടിയത്. സംസ്ഥാനസര്‍ക്കാര്‍ 230 ഏക്കര്‍ ഭൂമി റയില്‍വേക്ക് കൈമാറുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്ത പദ്ധതിയുടെ തുടര്‍നടപടികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. കേരളത്തോടുള്ള കടുത്ത അവഗണനയാണിതെന്ന് എം.ബി രാജേഷ് എം.പി ആരോപിച്ചു.
കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന് ഉള്‍പ്പെടെയുള്ള ആറ് എം.പിമാരെ ലോക്സഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിനുനേരെ കടലാസുകഷ്ണങ്ങള്‍ കീറിഎറിഞ്ഞതിനെതിരെയായിരുന്നു തിങ്കളാഴ്ച മുതല്‍ അഞ്ചുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സ്പീക്കറുടെ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ആദ്യപ്രസംഗത്തില്‍ മഹാത്്മാഗാന്ധിയേയും ദീന്‍ദയാല്‍ ഉപാധ്യായയേും താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭയില്‍ പ്രതിഷേധിച്ചു.