പ്രവാസി വ്യവസായി കെ.ടി.റബീയുല്ലയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കൾ ഉൾപ്പടെയുള്ള പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. റബീയുല്ലയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെന്ന ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്
ആയുധം കൈവശംവക്കൽ, തട്ടിക്കൊണ്ടു പോകാൻ ശ്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാവാം പ്രശ്നത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് വിശദീകരണം
അതേ സമയം കള്ളക്കേസിൽ കുടുക്കിയ താണെന്നും വീട്ടിൽ അതിക്രമിച്ചു കയറിയിട്ടില്ലെന്നും പ്രതികളിലൊരാളായ ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കൾ പ്രതികരിച്ചു
ഇന്നലെ രാവിലെയാണ് മൂന്ന് വാഹനങ്ങളിലെത്തിയ 7 അംഗ സംഘം റബീഹു ള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്