ചാലക്കുടിക്ക് പുറമേ എറണാകുളത്തും നടൻ ദിലീപ് ഭൂമി കൈയ്യേറിയതായി ആരോപണം. വടക്കൻ പറവൂർ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കൈയേറിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കൈയ്യേറ്റമെന്ന് ആക്ഷേപമുണ്ട്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും പേരിൽ എട്ടുവർഷം മുൻപാണ് കരുമാലൂർ കാരയ്ക്കാതുരുത്തിൽ രണ്ടേക്കറോളം സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തോട് ചേർന്ന് കിടന്നിരുന്ന ഒരേക്കറിലധികം പുറമ്പോക്ക് ദിലീപ് കൈയേറിയെന്നാണ് ആക്ഷേപം. കൈയേറ്റത്തിന് ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപെടുന്നു.
Advertisement