പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ പൊലീസുകാരനടക്കം മൂന്നുപേർക്ക് പരുക്ക്. പരുക്കേറ്റവരെ പത്തനംതിട്ട ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലും എ.ആർ ക്യാംപിലുമായിരുന്നു തെരുവുനായ ആക്രമണം. പ്രക്കാനംസ്വദേശി ശുഭ, വെട്ടിപ്പുറംസ്വദേശി ഇബ്രാഹിം, രാജസ്ഥാൻകാരനായ മുഹമ്മദ് അനഫ് എന്നിവർക്കാണ് പരുക്കേറ്റത്. എ.ആർ ക്യാമ്പിൽ നിന്ന് ജോലികഴിഞ്ഞിറങ്ങുമ്പോഴായിരുന്നു ഇബ്രാഹിമിന് തെരുവുനായകളുടെ കടിയേറ്റത്. രാജസ്ഥാൻകാരനായ മുഹമ്മദ് അനഫിന്റെ കൈയ്ക്കാണ് പരുക്ക്. മൂന്നുപേരും ജനറലാശുപത്രിയിൽ ചികിത്സയിലാണ്.
Advertisement