എം.എൽ.എ എം.വിൻസെന്റിന്റെ അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോവളം നിയോജക മണ്ഡലത്തിലെ ജനങ്ങൾ. കെട്ടുകഥയെ അടിസ്ഥാനമാക്കിയാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ആരോപണം ശരിയാമെന്ന് എന്ന് അഭിപ്രായപ്പെടുന്നവരും കോവളത്തുണ്ട്.
എം.എൽഎ എം.വിൻസെന്റിന്റെ അറസ്റ്റിനോട് കോവളം മണ്ഡലം സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് പറയുന്നവർ ഏറെയുണ്ട്. എന്നാൽ സ്ത്രീ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നവരും കുറവല്ല. ആരോപണം ഉയർന്ന ഉടൻ എന്തുകൊണ്ട് രാജിവെച്ചില്ലെന്ന ചോദ്യവും ഉയർന്നു. ജനപ്രിയനായ യുവ എം.എൽഎ ഇങ്ങനെയൊരു കേസിൽ അറസ്റ്റിലായത് കോവളത്തെ ജനങ്ങളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്.