E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

പൾസർ സുനി ദിലീപിനയച്ച കത്ത് എഴുതിയത് വിപിൻലാലെന്ന് ജിൻസൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനയച്ച കത്തിന് പിന്നിൽ ദുരൂഹതയൊന്നുമില്ലെന്ന് സഹതടവുകാരനായിരുന്ന ജിൻസണ്‍. സുനി ആവശ്യപ്പെട്ടത് പ്രകാരം മറ്റൊരു തടവുകാരനായ വിപിൻലാലാണ് കത്തെഴുതിയതെന്നും ഇരുവരും ജയിലിൽ സുഹൃത്തുക്കളായിരുന്നുവെന്നും ജിൻസണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കത്ത് പുറത്തേക്ക് കടത്തിയതിന്റെയും, മൊബൈൽ ഫോൺ ജയിലിനുള്ളിലേക്ക് കടത്തിയതിന്‍റെയും വിശദാംശങ്ങൾ ജിൻസൺ വെളിപ്പെടുത്തി. 

പൾസർ സുനി ദിലീപിന് അയച്ച കത്ത് വാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ തന്നെ അത് എഴുതിയത് സുനിയല്ലെന്ന് വ്യക്തമായിരുന്നു. ജയിലിൽ സുനിയെ പാർപ്പിച്ച അതേ സെല്ലിലെ മറ്റൊരു തടവുകാരനായ വിപിൻലാലിന്റെ കയ്യക്ഷരമാണ് കത്തിലുള്ളതെന്ന് തെളിഞ്ഞ ഘട്ടത്തിൽ പക്ഷെ വിപിൻ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് മറ്റൊന്നായിരുന്നു.

ദുരൂഹതകൾ ഒട്ടേറെ അവശേഷിക്കുന്ന കേസിൽ ഈ ആരോപണം വീണ്ടുമൊരു പുകമറയായി. എന്നാൽ വിപിന്റെ ഈ വാദത്തിന്റെ മുനയൊടിക്കുകയാണ് അതേ സെല്ലില്‍ ഇരുവരുടെയും സഹതടവുകാരനായിരുന്ന ജിൻസൺ. 

  

ജയില്‍ ഓഫീസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാൻ നൽകിയത്. എന്നാല്‍ എഴുതിയ ശേഷം ജയിൽ അധികൃതർ അറിയാതെ പുറത്തേക്ക് കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിൻലാൽ മരട് കോടതി പരിസരത്തുവച്ച് വിഷ്ണുവിന് കൈമാറുകയും വിഷ്ണു പിന്നീട് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് വാട്സാപ്പിൽ അയച്ച് കൊടുക്കുകയുമായിരുന്നു. നാദിർഷയെയും അപ്പുണ്ണിയെയും വിളിക്കാൻ സുനിൽ കുമാർ ഉപയോഗിച്ച മൊബൈൽ ഫോൺ ജയിലിൽ എത്തിച്ചതിനെക്കുറിച്ച് ജിൻസണ്‍ പറയുന്നുണ്ട്.

ഈ മൊബൈൽ ഫോണിന്റെ നമ്പർ അടക്കം വിവരങ്ങൾ ജിൻസണാണ് പൊലീസിന് നൽകിയത്. എന്നാൽ തന്നെ വിളിപ്പിക്കും ഗൂഡാലോചനയുടെ അന്വേഷണത്തിനായി പൊലീസ് തയ്യാറെടുത്ത് കഴിഞ്ഞിരുന്നുവെന്നും ജിൻസൺ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :