കോഴിക്കോട് ദേശീയ കൗണ്‍സില്‍ യോഗത്തിനായി വ്യാജരസീതില് പണം പിരിച്ചതില്‍ ദേശീയ സെക്രട്ടറി എച്ച്.രാജ അടക്കമുളള നേതാക്കളില്‍ നിന്ന് ബി.ജെ. പി കേന്ദ്ര നേതൃത്വം വിശദീകരണം തേടി. എച്ച് രാജയ്ക്ക് പുറമെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, ദേശീയ ജോയിന്റ് സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരെയും ഫോണില്‍ വിളിച്ചാണ് വിശദീകരണം ചോദിച്ചു. പണപ്പിരിവ് നടത്തി സ്വന്തം കീശയിലാക്കിയതില് ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന തലത്തില്‍ ഒതുക്കിയ അന്വേഷണം പരാതികളെ തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് വീണ്ടും നടത്തുകയായിരുന്നു. വ്യാജരസീത് അച്ചടിച്ച കോഴിക്കോട്ടെ പ്രസ് ഉടമയില്‍ നിന്ന് രേഖകളക്കം തെളിവുകള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്കുളള നീക്കം. കോഴിക്കോട്ടെ പ്രാദേശിക നേതാക്കള്‍ക്കും പണപ്പിരിവില്‍ പങ്കുളളതായും വ്യക്തമായിട്ടുണ്ട്
Advertisement