നോക്കുകൂലി സംസ്കാരം തുടര്‍ന്നാല്‍ ആലപ്പുഴയില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രി ജി.സുധാകരന്. ആലപ്പുഴയുടെ അളിഞ്ഞസംസ്കാരമാണ് നോക്കുകൂലി. ജില്ലാസെക്രട്ടറി ശരിയല്ലെങ്കില്‍ എ.ഐ.ടി.യു.സി ജില്ലായൂണിയന്‍ ശരിയാവില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ജില്ലയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയനുകള്‍ റോഡുപണി തടസപ്പെടുത്തുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം
തൊഴിലാളികളെ നിയന്ത്രിക്കുന്ന പാര്‍ട്ടിനേതൃത്വത്തെയും മന്ത്രി വിമര്‍ശിച്ചു. നോക്കുകൂലി ചോദിക്കുന്ന യൂണിറ്റുകളെ പിരിച്ചുവിടാന്‍ എ.ഐ.ടി.യു.സി നേതൃത്വം തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. അതേസമയം എസ്.ഡി.കോളജിന് മുന്നിലെ മുടങ്ങിയ റോഡുപണി പൊലീസ് സംരക്ഷണത്തില്‍ പുനരാരംഭിച്ചു. ജില്ലാലേബര്‍ ഒാഫിസര്‍ ആര്. ഹരികുമാറിന്റെ നിര്‍ദേശപ്രകാരം സൗത്ത് സി.ഐയാണ് റോഡുപണിക്ക് സുരക്ഷ ഒരുക്കിയത്