E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

ബിജെപിയുടെ മെഡിക്കൽ കോഴ: ലോക്സഭയിൽ രണ്ടാം ദിവസവും ബഹളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ ബി.ജെ.പി നേതാക്കള്‍‍ക്കെതിരായ മെഡിക്കല്‍ കോളജ് കോഴ ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള ഇടത് വലത് എം.പിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ച എ.സമ്പത്ത് എം.പിയെ സ്പീക്കര്‍ ഇടപെട്ടു തടഞ്ഞു. 

മെഡിക്കല്‍ കോളജ് കോഴ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടതു കോണ്‍ഗ്രസ് എം.പിമാര്‍ ലോക്സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം നടത്തി. എം.ബി രാജേഷ് എം.പി അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് എം.പിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാനഘടകത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി സന്പത്ത് എം.പി വിഷയം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ ഇടപെട്ട് മൈക്ക് ഓഫ് ചെയ്തു.

കേന്ദ്രആരോഗ്യമന്ത്രി ജെ.പി നഡ്ഡ സഭയിലുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തിന് മറുപടി പറഞ്ഞില്ല. ത്രിപുര, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചില എം.പിമാരും കേരളത്തിലെ എം.പിമാര്‍ക്കൊപ്പം പ്രതിഷേധിച്ചു. എന്നാല്‍, കേരള കോണ്‍ഗ്രസ്, മുസ്്ലിം ലീഗ്, കോണ്‍ഗ്രസിലെ ശശി തരൂര്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ സഭ നടപടികള്‍ക്കൊപ്പം സഹകരിച്ചത്  ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി. 

കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പും കാര്‍ഷിക രംഗത്തെ പ്രതിസന്ധി സംബന്ധിച്ചും ഇന്നലെ ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് മറുപടി പറയും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :