E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സന്തോഷ് വളയം പിടിച്ചാൽ ബസിനു സന്തോഷം ‍‍ഡീസൽ 'കുടി' കുറയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-driver-santhosh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സന്തോഷ് ഡ്രൈവിങ് സീറ്റിലിരുന്നാൽ കെഎസ്ആർടിസി ബസിന്  പ്രത്യേക സന്തോഷമാണ്. ഡീസൽ ഉപയോഗം കുറയും. എടുത്തടിച്ചുള്ള ഗിയർമാറ്റം കുറവായതിനാൽ യാത്രക്കാർക്കും സന്തോഷം. ഇരിങ്ങാലക്കുട  കെഎസ്ആർടിസി യൂണിറ്റിലെ ഡ്രൈവർ വള്ളിവട്ടം ചിരട്ടക്കുന്ന് സ്വദേശി ഗോതുരുത്തി വീട്ടിൽ സന്തോഷ് ബാലൻ ഇന്ധനം ലാഭിക്കുന്ന ഡ്രൈവർമാർക്ക് കെഎസ്ആർടിസി നൽകുന്ന 100 രൂപ അലവൻസ് അഞ്ചു മാസമായി മുടങ്ങാതെ വാങ്ങുന്നു.

ഇരിങ്ങാലക്കുട– മാനന്തവാടി  റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് സന്തോഷ്. ഈ റൂട്ടിൽ ആകെ യാത്ര 567 കിലോമീറ്റർ. സാധാരണ ഡീസൽ ഉപയോഗം 130–140 ലിറ്റർ. എന്നാൽ സന്തോഷാണ് ഡ്രൈവിങ് സീറ്റിലെങ്കിൽ അത് 110 ലിറ്ററിൽ താഴെയാകും. ഗിയർ അടിക്കടി മാറുന്നത് ഒഴിവാക്കി കൂടുതൽ സമയം ഒരേ വേഗത്തിൽ ഓടിച്ചാൽ വാഹനത്തിന്റെ ഇന്ധനക്ഷമത വർധിക്ക‌ുമെന്ന് സന്തോഷ് പറയുന്നു. 

രാത്രി കാലങ്ങളിലും തിരക്കു കുറഞ്ഞ സമയത്തുമുള്ള യാത്രയും ഇന്ധനക്ഷമത വർധിക്കാൻ കാരണമാവാറുണ്ടത്രെ. ഒൻപതു വർഷമായി സന്തോഷ്  കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലിക്കുകയറിയിട്ട്. ആദ്യം കുറച്ച് കാലം ചാലക്കുടിയിലായിരുന്നെങ്കിലും പിന്നീട് ഇരിങ്ങാലക്കുട യൂണിറ്റിലേക്ക് മാറി. ഉയർന്ന ഇന്ധനക്ഷമത കൈവരിച്ചുള്ള സന്തോഷിന്റ ഡ്രൈവിങ് മറ്റ് ഡ്രൈവർമാർക്ക് പ്രചോദനമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :