ശബരിമല തീര്‍ഥാടകര്‍ക്കായുള്ള വിമാനത്താവളം ചെറുവള്ളി ഹാരിസണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കും. പി.എച്ച്.കുര്യന് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഇതിനായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഹാരിസണ്‍ എസ്റ്റേറ്റില്‍ നിന്ന് 2263 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഈ ഭൂമി. ചെറുവള്ളി വിമാനത്താവള പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ബിലീവേഴ്സ് ചര്‍ച്ച്. പദ്ധതിക്കായി ഉദ്ദേശിക്കുന്ന സ്ഥലം സഭയുടേതെന്ന് മൂന്ന് ഹൈക്കോടതി വിധികള്‍ നിലവിലുണ്ട്. ഭൂമി സര്‍ക്കാരിന്റേതാണെന്ന എം. ജി. രാജമാണിക്യം റിപ്പോര്‍ട്ടിനെതിരെ സഭ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും ബിലിവേഴ്സ് ചര്‍ച്ച് വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement