2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായി. പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാലുപേരാണ് പിടിയിലായത്്. കണ്ണൂര്‍ സ്വദേശി സുനീഷ്, അഷറഫ് , കോതമംഗലം സ്വദേശികളായ എബിന്, വിപിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ പൾസർ സുനിയുടെ നിർദേശ പ്രകാരം വാനിൽ കയറ്റിയ സംഘം, തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് പരാതി.
Advertisement