കാലവർഷത്തിൽ തകർന്നടിഞ്ഞ് കൊച്ചി നഗരത്തിലെ റോഡുകൾ. മെട്രോ നഗരത്തിലെ പ്രധാനപാതകളും ഇടറോഡുകളുമൊക്കെ പൊട്ടിപൊളിഞ്ഞ നിലയിലാണ്. നഗരത്തിലൂടെ കാൽനടയാത്ര പോലും അസാധ്യം.
നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ കലൂർ കടവന്ത്ര റോഡും ഇപ്പം ശരിയാക്കുമെന്ന് വർഷങ്ങളായി പറഞ്ഞ് കേൾക്കാറുള്ള തമ്മനം പുല്ലേപ്പടി പാതയുടേയും അവസ്ഥയിൽ ഒരു മാറ്റവുമില്ല.
പാലാരിവട്ടത്ത് നിന്ന് കലക്ടറേറ്റിലേക്കും ഇൻഫോപാർക്കിലേക്കുമൊക്കെ പോകുന്ന വഴി.തകർന്ന പാതകളുടെ പട്ടിക അവസാനിക്കുന്നില്ല. മഴയ്ക്കു പുറമേ കെ.എസ്.ഇ.ബി.യുടെയും ജല അതോറിറ്റിയുടെയുമൊക്കെ നിർമാണ ജോലികളും റോഡ് തകർത്തു. മെട്രോ നഗരത്തിലെ ഒട്ടുമിക്ക നടപാതകളും തകർന്ന നിലയിലാണ്.