വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ കുട്ട വഞ്ചിയിൽ മീൻ പിടിയ്ക്കാൻ ഇറങ്ങിയ നാല് പേരെ കാണാതായി. മൂന്നു പേരെ രക്ഷപെടുത്തി. ഇന്നലെ അർധ രാത്രിയോടെയാണ് അപകടം.
കോഴിക്കോട് തുഷാരഗിരി ചെമ്പുകടവ് സ്വദേശികളായ സച്ചിൻ, ബിനു, മെൽവിൻ, വയനാട് പടിഞ്ഞാറെതറ സ്വദേശി വിൽസൻ എന്നിവരെയാണ് കാണാതായത്. മൂന്നു പേർ നീന്തി രക്ഷപ്പെട്ടു.