പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിൽ നിന്നും ഇമെയിൽ സന്ദേശം ചോർത്തിയ കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് ലീഗ്. തീവ്ര നിലപാടുകൾ എൽ.ഡി.എഫ്. അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് സംഘടന ആരോപിച്ചു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രമുഖ മുസ്ലിം നേതാക്കളുടെ ഇമെയിൽ പൊലീസ് ചോർത്തുന്നുവെന്നായിരുന്നു ഒരു മലയാളം വാരികയിൽ വാർത്ത വന്നത്. ഇതുമായി ബന്ധപ്പെട്ട കേസാണ് സർക്കാർ പിൻവലിക്കുന്നത്. സർക്കാർ നടപടി ഇരവാദത്തെ പ്രോൽസാഹിപ്പിക്കുമെന്നും യൂത്ത് ലീഗ് ആരോപിച്ചു.
ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ പേരിൽ മുൻ ഡി.ജി.പി. സെൻകുമാറിനെതിരെ കേസെടുത്ത ദിവസം തന്നെയാണ് കേസ് പിൻവലിച്ചതെന്ന് യൂത്ത് ലീഗ് പരാതിപ്പെടുന്നു.