E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നഴ്സുമാർ സമരമാരംഭിക്കാൻ ഒരുങ്ങുമ്പോഴും പ്രശ്നപരിഹാരത്തിന് നടപടിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആരോഗ്യമേഖല സ്തംഭിപ്പിച്ച് നഴ്സുമാർ സമരമാരംഭിക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോഴും പ്രശ്നപരിഹാരത്തിന് നടപടിയില്ല. അതേസമയം എസ്മയെ നേരിടാനുള്ള മാർഗങ്ങൾ തീരുമാനിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി ഇന്നു ചേരും. ജനകീയ സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കുന്നതിനോട് ഭരണപക്ഷത്തിനും യോജിപ്പില്ല. 

നഴ്സുമാരുടെ സമരപ്രഖ്യാപനം, നേരിടാൻ സേവനങ്ങൾ പരിമിതപ്പെടുത്തുമെന്ന് ആശുപത്രി മാനേജ്മെന്റുകൾ, എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. മുൻപെങ്ങുമുണ്ടാകാത്ത പ്രതിസന്ധിയാണ് ആരോഗ്യമേഖല അഭിമുഖീകരിക്കുന്നത്. പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ വി.എസ് അച്യുതാനന്ദനും രംഗത്തുവന്നു. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല. അതേസമയം എസ്മ പ്രയോഗിക്കുന്നതിനോടും ഭരണപക്ഷത്തെ ഭൂരിഭാഗത്തിനും യോജിപ്പില്ല. മറുവശത്ത് കൂട്ട അവധിയെടുത്ത് എസ്മയെ നേരിടാനാണ് നഴ്സുമാരുടെ തീരുമാനം. നിയമപരമായ വഴികളും തേടും. 

ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ സ്കൂളുകളിലും നിന്നും കോളേജുകളിൽ നിന്നും നഴ്സുമാരെ എത്തിക്കാൻ മാനേജ്മെന്റുകളും നീക്കം നടത്തുന്നു. പനി പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ സമവായനീക്കത്തിന് ഇന്നെങ്കിലും സർക്കാർ മുൻകൈ എടുക്കുമെന്നാണ് ആശുപത്രി ഉടമകളുടേയും നഴ്സുമാരുടേയും പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :