പത്തനംതിട്ട കടമ്മനിട്ടയില്‍ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. ഒളിവില്‍ പോയ പ്രതി സജിലിനായി അന്വേഷണം ഊര്‍ജിതമാക്കി
എണ്‍പത് ശതമാനത്തോളം പൊളളലേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് രാവിലെ ആശുപത്രിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയും കടമ്മനിട്ട സ്വദേശിയായ സജിലും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ അസ്വാരസ്യമാണ് കൃത്യത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഒളിവില്‍ പോയ സജിലിനായി അന്വേഷണം ശക്തമാക്കി. പെണ്‍കുട്ടിയെ തീ കൊളുത്തിയശേഷം പ്രതി പ്രദേശത്തുതന്നെ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സജിലിന്റെ ശരീരമാസകലം പൊളളലേറ്റിരുന്നതാും പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപെട്ടെന്നും നാട്ടുകാരന് പറഞ്ഞു.
പത്തനംതിട്ട ഡിൈവ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഫൊറന്‍സിക് വിദഗ്്ധരും സ്ഥലത്തെത്തി.