ചര്‍ച്ച നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശം കണക്കിലെടുത്ത് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന നഴ്സുമാരുടെ പണിമുടക്ക് മാറ്റിവച്ചു. മീഡിയേഷന് കമ്മിറ്റി 19നാണ് ചര്‍ച്ചയ്ക്കു വിളിച്ചത്. ഇതിനിടെ, തങ്ങളെ ആരും ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ലെന്നും സമരം തുടരുമെന്നും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് വ്യക്തമാക്കി. ആശുപത്രികള്‍ ബഹിഷ്ക്കരിച്ചുള്ള സമരം തിങ്കളാഴ്ച മുതല്‍ ഇല്ലെങ്കിലും ജില്ലാതലത്തില്‍ നിലവില്‍ തുടരുന്ന സമരം നിര്‍ത്തിവച്ചിട്ടില്ല. 21ലെ സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിന്റെ കാര്യം ഹൈക്കോടതി ചര്‍ച്ചയ്ക്കു ശേഷം തീരുമാനിക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. ഹൈക്കോടതി മീഡിയേഷന് കമ്മിറ്റിയുടെ തീരുമാനം, അനുകൂലമല്ലെങ്കില്‍ സമരം തുടരും.
എസ്മ പ്രയോഗിക്കുമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും നഴ്സുമാരുടെ സംഘടന മുഖവിലയ്ക്കെടുത്തു. ഇതിനു പുറമെ, മുഖ്യമന്ത്രിയുടെ ഓഫിസും യു.എന്‍.എ ഭാരവാഹികളുമായി ഫോണില്‍ ചര്‍ച്ച നടത്തി. അടിസ്ഥാന വേതനം ഇരുപതിനായിരമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. ചെറുകിട ആശുപത്രികള്‍ക്കു ഈ വേതനം നല്കാന് കഴിയില്ലെന്ന ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് നിലപാട് ശരിയല്ല. ചെറിയ ആശുപത്രികളില്‍ നഴ്സുമാരുടെ എണ്ണം കുറവാണെന്ന് യുഎന്‍എ പറയുന്നു.