ദിലീപും താനും തമ്മിലുളള ബന്ധത്തെ പറ്റി ഏതന്വേഷണത്തിനും തയാറെന്ന് കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍സാദത്ത്. നടി ആക്രമണ കേസില്ഇടതുപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാവാം പൊലീസ് തന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ദിലീപ് തെറ്റുകാരനെങ്കില്ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും അന്‍വര്‍സാദത്ത് കൊച്ചിയില്പറഞ്ഞു.
ദിലീപുമായുളള തന്റെ സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പറഞ്ഞ അന്‍വര്‍സാദത്ത് ,നടി ആക്രമിക്കപ്പെട്ട സംഭവത്തിനു േശഷം പല തവണ ദിലീപിനെ കണ്ടുവെന്നും ഫോണില്സംസാരിച്ചുവെന്ന കാര്യവും സമ്മതിക്കുന്നു. എന്നാല്ദിലീപ് തന്റെ സഹായം തേടിയിട്ടില്ല. സംഭവവുമായി ഒരു ബന്ധവുമില്ലെന്നാണ് ദിലീപ് തന്നോട് പറഞ്ഞിരുന്നതെന്നും സാദത്ത് പറഞ്ഞു.
ദിലീപുമായി സാമ്പത്തിക ബന്ധങ്ങളില്ല. സമീപകാലത്ത് സിപിഎം സംഘടിപ്പിച്ച പരിപാടികളിലടക്കം ദിലീപ് പങ്കെടുത്തിട്ടുണ്ടെന്നിരിക്കെ തന്റെ പേര് കേസുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കുന്നതിനു പിന്നില്രാഷ്ട്രീയമുണ്ടെന്ന സംശയവും അന്‍വര്‍സാദത്ത് ഉന്നയിച്ചു.