നടിയെ ആക്രമിച്ചക്കേസില്‍ അറസ്റ്റിലായ നടന് ദിലീപുമായി പൊലീസ് തെളിവെടുത്തു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആദ്യഘട്ട ഗൂഢാലോചന നടന്നെന്ന് പറഞ്ഞ അബാദ് പ്ലാസയടക്കം മൂന്ന് സ്ഥലങ്ങളിലാണ് തെളിവെടുത്തത്. ദിലീപുമായി പോകുന്നതിനിടെ പൊലീസ് വാഹനത്തിന് നേരെ പലയിടത്തും പ്രതിഷേധമുണ്ടായി. നാളെ തൃശൂരിലെ ടെന്നിസ് ക്ലബില്‍ എത്തിച്ച് തെളിവെടുക്കും
ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലോക്കേഷനുകളില്‍ ഒന്നായ തൊടുപുഴ ശാന്തിഗിരി കോളജിലാണ് തെളിവെടുപ്പിനായി ആദ്യമെത്തിച്ചത്. സുരക്ഷാകാരണങ്ങളാല്‍ ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. അഞ്ചു മിനിറ്റുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വന്‍ പൊലീസ് സംഘം കോളജില്‍ നിന്ന് മടങ്ങി. എന്നാല്‍ കോളജ് കവാടത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞു
മൂവാറ്റുപുഴ നിര്‍മല കോളജിന് സമീപംവച്ച് ദിലീപിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പിന്നീട് തോപ്പുപ്പടിക്ക് സമീപമുള്ള സ്വിഫ്റ്റ് ജംക്ഷനില്‍ എത്തിച്ചു. കൂക്കുവിളികളോടെയാണ് ജനം ദിലീപിനെ കാത്തിരുന്നത്.
ഏറ്റവും അവസാനമാണ് ഗൂഢാലോനയുടെ പ്രധാനകേന്ദ്രമായ അബാദ് പ്ലാസ ഹോട്ടലില്‍ ദിലീപിനെ എത്തിച്ചത്. 410ാം നമ്പര്‍ മുറിയിലെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് ആലുവ പൊലീസ് ക്ലബിലേക്ക് മാറ്റി.