E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സ്ത്രീകളുടെ നഗ്നത പകർത്തി ചൂഷണം ചെയ്യുന്നതു നീച മനസ്സ്; ദിലീപിനെതിരെ പ്രമുഖർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep-bank
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

∙എൻ.എസ്. മാധവൻ 

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ ഗൂഢാലോചന കുറ്റത്തിനു  ദിലീപ് ജയിലിലാവുമ്പോൾ ഈ സംഭവങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തുക മലയാള സിനിമയിലെ പുരുഷാധിപത്യം ശക്തമായി ചോദ്യം ചെയ്യപ്പെട്ട ആദ്യ സംഭവം എന്ന നിലയിലാവും. 

തീർച്ചയായും ഈ കേസിലെ പൊലീസ് അന്വേഷണം അഭിനന്ദനം അർഹിക്കുന്നു. പക്ഷേ,  കേസ് ഇത്രയും ശക്തമായി മുന്നോട്ടു പോയതിന്റെ ക്രെഡിറ്റെല്ലാം നൽകേണ്ടത് ഉപദ്രവിക്കപ്പെട്ട ആ പെൺകുട്ടിക്കു തന്നെയാണ്.  ഒതുക്കപ്പെട്ടു പോകേണ്ട ഒരു സംഭവത്തിൽ പരാതി നൽകാനും അതിൽ അവസാനം വരെ  ഉറച്ചു നിൽക്കാനും  ആ കുട്ടി കാണിച്ച ധൈര്യമായിരുന്നു അടിസ്ഥാനപരമായി ഈ കേസിന്റെ കരുത്ത്. ഒപ്പം അവർക്കു പിന്തുണ പകർന്ന് ഒപ്പം നിന്ന സിനിമയിലെ വനിത സഹപ്രവർത്തകരെയും അഭിനന്ദിക്കണം.

അപകടകരമായ ചില സാമൂഹിക പ്രശ്നങ്ങളിലേക്കുള്ള സൂചകം കൂടിയാണ് ഈ കേസ്. അതു സിനിമയുമായി മാത്രം ചേർത്തു വായിക്കപ്പെടേണ്ടതല്ല. കുറ്റകൃത്യങ്ങളുടെ നിരക്കിൽ മുന്നിൽ നിൽക്കുന്ന ബീഹാറും ഉത്തർപ്രദേശും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും ഇത്തരത്തിലുള്ള സംഭവം ഏറെയൊന്നും നടന്നതായി അറിയില്ല. തട്ടിക്കൊണ്ടു പോകലൊക്കെ ഉണ്ടെങ്കിലും അതിനൊപ്പം ഇത്രയും ക്രൂരമായി ഉപദ്രവിക്കുക കൂടി ചെയ്യുക, അതും അറിയപ്പെടുന്ന ഒരു വ്യക്തിയെ. അതിനായി ഗൂഢാലോചന നടത്തിയ വക്രബുദ്ധി ഗുരുതരമായ സാമൂഹിക പ്രശ്നമായി തന്നെ കാണണം. 

സിനിമാ ലോകം, പ്രത്യേകിച്ചും അവിടുത്തെ താരങ്ങളുടെ ഈ കേസിന്റെ ഓരോ ഘട്ടത്തിലുമുള്ള പ്രതികരണവും ഒരു വെളിപ്പെടുത്തലാണ്. ഇവരെല്ലാം കലാകാരൻമാർ എന്നാണു പറയുന്നത്. എന്നാൽ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ ഒരു കലാകാരൻ പ്രകടിപ്പിക്കേണ്ട സംവേദന ക്ഷമതയും ആത്മാർഥമായ വൈകാരികതയുമൊന്നും കാണാൻ കഴിഞ്ഞില്ല. അവരുടെ കല തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 

മലയാള സിനിമ ലോകത്തിന് ഇതൊരു ഭൂകമ്പമാണ്. ഈ കുലുക്കം സിനിമയിലെ മാലിന്യങ്ങളെയെല്ലാം ഒഴുക്കിക്കളഞ്ഞു പുതിയൊരു ശുദ്ധികലശത്തിനു വഴിവച്ചിരുന്നെങ്കിൽ എന്നാവും സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്നവരെല്ലാം ആഗ്രഹിക്കുക.

കടുത്ത ശിക്ഷ വേണം

∙ ജോസ് മാവേലി  

ജനമനസ്സു കീഴടക്കിയവർ തെറ്റു ചെയ്താൽ സമൂഹത്തിൽ അതുണ്ടാക്കുന്നതു വലിയ തിന്മയായിരിക്കും. തെറ്റു ചെയ്യുന്നവർക്ക് ഇത്തരം പ്രവൃത്തികൾ വലിയ പ്രേരണയായി മാറും. കുറ്റം ചെയ്തവർക്കു മാതൃകാപരമായ ശിക്ഷ ലഭിക്കണം.

െലെംഗിക ഉപദ്രവം കേരളത്തിൽ‌ കൂടുതൽ

∙ ദയാബായി 

സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്ന സംഭവങ്ങൾ ഇന്ത്യയിലെ മറ്റിടങ്ങളേക്കാൾ കേരളത്തിൽ വർധിച്ചുവരുന്നതായാണു തോന്നുന്നത്. കേരളത്തിലെ ഇത്തരം സംഭവങ്ങളിലെ ഇരകളുടെ പ്രായം നോക്കൂ. കുട്ടിയെന്നും അമ്മയെന്നും അമ്മൂമ്മയെന്നുമൊക്കെയുള്ള  സംസ്കാരം വെടിഞ്ഞാണ് ഇത്തരം അധമകൃത്യങ്ങൾ അരങ്ങേറുന്നത്. 

ഇരയായതു നടിയായതിനാൽ കേസിൽ പെട്ടെന്നുള്ള നടപടിക്കു കാരണമായി. ഉന്നതനായ പ്രതിയെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി എന്നതു പ്രതീക്ഷ നൽകുന്നു. 

നീച മനസ്സിന്റെ പ്രവൃത്തി 

∙ ലീലാമേനോൻ  

സ്ത്രീകളുടെ നഗ്നത പകർത്തി ചൂഷണം ചെയ്യുന്നതു നീച മനസ്സാണ്. കേരളത്തിൽ സിനിമാരംഗത്തു മാത്രമല്ല, മറ്റു പല മേഖലയിലും ഇതു പതിവായി നടക്കുന്നുവെന്നാണു മനസ്സിലാക്കുന്നത്. നടി ഉപദ്രവിക്കപ്പെട്ടതിനു പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ കൂടിയുണ്ട്. 

നമ്മുടെ അഭിനേതാക്കൾ ക്രൂരതയുടെയും നീചത്വത്തിന്റെയും ചതിയുടെയും മുഖംമൂടികൾ കൂടി അണിഞ്ഞവരാണെന്ന  തിരിച്ചറിവ് ഭയാനകമാണ്. 

നടുക്കിയ സംഭവം 

∙ സേതു  

നടിയെ കാറിൽ ഉപദ്രവിച്ച സംഭവവും അതിനെത്തുടർന്നുണ്ടായ ഒട്ടേറെ കാര്യങ്ങളും  നടുക്കി. എന്നെ അലട്ടിയത് ഈ കാര്യത്തിൽ ഉത്തരവാദിത്തം പുലർത്തേണ്ടവരുടെ ഉദാസീനതയും അലംഭാവവുമായിരുന്നു. എന്തുവന്നാലും നിയമം അതിന്റെ വഴിക്കു പോകുമെന്നു പറഞ്ഞു കൈയും കെട്ടിയിരുന്നവരുണ്ട്. ഇക്കാര്യത്തിൽ ഒരു നടപടിയുമുണ്ടാകാൻ പോകുന്നില്ലെന്നു പറഞ്ഞവരുമുണ്ട്. 

ഒടുവിൽ കാര്യങ്ങളാകെ മാറിമറിഞ്ഞു. കേസ് അന്വേഷണത്തിൽ പൊലീസിനു പൂർണ സ്വാതന്ത്ര്യമാണു ലഭിച്ചതെന്നു മനസ്സിലാക്കാം. നൂറുശതമാനം സാക്ഷരതയും സ്ത്രീമുന്നേറ്റവുമൊക്കെ അവകാശപ്പെടാനാകുന്ന കേരളത്തെ ഈ സംഭവം പിന്നോട്ടടിച്ചിരിക്കുകയാണെന്നു പറയാതെ വയ്യ. 

നടിക്ക് അഭിനന്ദനം 

∙ ഡോ. സി.ജെ. ജോൺ  

ഉപദ്രവിക്കപ്പെട്ട നടി ഈ സംഭവത്തിൽ നിന്നു പിന്തിരിയാതെ നീതിക്കുവേണ്ടി ഉറച്ചുനിന്നു എന്നത് ആർജവത്തോടെ കാണേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതുമാണ്. എന്നാൽ നടിയുടെ സ്ഥാനത്ത് ഒരു സാധാരണക്കാരിയായിരുന്നെങ്കിൽ അവർക്ക് ഇതേപോലെ  പോരാടാൻ സാധിക്കുമായിരുന്നോ എന്നതാലോചിക്കണം. ‘സെലിബ്രിറ്റിയും സാധാരണക്കാരിയും തമ്മിലുള്ള അന്തരം വലുതാണ്. 

ഒരു വലിയ സമൂഹത്തിന്റെ പിന്തുണയും മാധ്യമശ്രദ്ധയും നടിക്കുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽപ്പെടുന്ന സാധാരണക്കാരിയായ ഒരു സ്ത്രീക്കും നീതിക്കായി പോരാട്ടം കാഴ്ചവയ്ക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാവണം. അതു  സ്റ്റേറ്റിന്റെയും സാമൂഹികപ്രവർത്തകരുടെയും വലിയ ഉത്തരവാദിത്തമാണ്. 

സെൻകുമാർ മാപ്പു പറയുമോ ?

∙ എം.എൻ. കാരശേരി 

ദിലീപിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ടി.പി. സെൻകുമാറിനോടാണ് എന്റെ ചോദ്യം. സെൻകുമാർ ആരോപിച്ചതുപോലെ പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടിയാണോ എഡിജിപി ബി. സന്ധ്യ ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്തത്. തെളിവില്ലാതെ  ചോദ്യം ചെയ്തുവെന്നായിരുന്നുവല്ലോ ആക്ഷേപം. ഈ കേസന്വേഷണം കേരള പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാണ്.  

ക്വട്ടേഷൻ  നൽകിയതു ദിലീപാണെങ്കിൽ പോലും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമെന്നു കേരളത്തിലെ ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരുന്നില്ല. ജനങ്ങൾ പൊലീസിനെയും സർക്കാരിനെയും അഭിനന്ദിക്കും. സെൻകുമാറും അതിനു തയാറാകുമോയെന്നാണ് അറിയേണ്ടത്. നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയ സെൻകുമാർ സന്ധ്യയോടു മാപ്പു പറയാനുള്ള ഹൃദയവിശാലത കാണിക്കുമോ. 

ആ കണ്ണീർ െദെവം കണ്ടു

∙ ഭാഗ്യലക്ഷ്മി  

കേസന്വേഷണം പലപ്പോഴും സംശയം സൃഷ്ടിക്കുന്നതാണ്. അതാരുടെയും കുറ്റം കൊണ്ടല്ല. നമ്മുടെ നാട്ടിൽ അതായിരുന്നു സ്ത്രീപീഡന കേസിന്റെ പതിവു  രീതി. കുറേ നാൾ ഭയങ്കര അന്വേഷണത്തിലായിരിക്കും, പിന്നെ തെളിവില്ലാതാവും, മാധ്യമങ്ങൾ കുറേ സംസാരിക്കും, പിന്നെ വേറെ കേസ് കിട്ടുമ്പോൾ  അതിന്റെ പിന്നാലെ പോകും. 

ഈ കേസിൽ പക്ഷേ എല്ലാവരും മനസ്സറിഞ്ഞു പ്രവർത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മാർഥമായ നിരന്തര പരിശ്രമം. സർക്കാരിന്റെ പൂർണ പിന്തുണ, എല്ലാം തന്നെയാണ് ഈ ഗംഭീര ക്ലൈമാക്സ്. അന്ന് അതിസാഹസികമായി പ്രതിയെ കോടതി വരാന്തയിൽ നിന്നു പിടികൂടിയപ്പോൾതന്നെ പൊലീസിനോടു ബഹുമാനം തോന്നിയിരുന്നു. ടിവിയുടെ മുൻപിലിരുന്ന് അറിയാതെ കയ്യടിച്ചവരിൽ ഞാനുമുണ്ട്. സർക്കാരിനോടും അന്വേഷണ ഉദ്യോഗസ്ഥരോടും ഒരുപാടൊരുപാടു നന്ദിയുണ്ട്. 

ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം, വേദന, അതിനു പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ല. പണവും സ്വാധീനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപ്പെടാതിരുന്നതിനു കാരണം  അവളുടെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്. ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്.

സ്ത്രീസുരക്ഷയിൽ ആശങ്ക

∙ എൻ. ലീലാമണി  

വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ആസൂത്രിതമായി നടന്ന ഈ ആക്രമണം സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്കയുളവാക്കുന്നതാണ്. സാമ്പത്തികശേഷിയും പദവിയും അധികാരകേന്ദ്രങ്ങളോട് അടുപ്പവുമൊക്കെയുള്ളവർ ഈ നിലയിൽ പെരുമാറുന്നതു സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകുന്നത്.

ഇത്തരക്കാർക്കു നിയമസംവിധാനങ്ങളെയും സമൂഹവ്യവസ്ഥിതിയെയും കബളിപ്പിക്കാനാകും. ശക്തമായ നടപടിയാണ് ഈ അവസരത്തിൽ ആവശ്യം. നിയമങ്ങളുടെ അഭാവമല്ല, അതു നടപ്പാക്കുന്നതിലെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു കാരണം. 

െദെവത്തിന്റെ ഇടപെടൽ

∙രഞ്ജിനി  

വൈകിയാണെങ്കിലും ദൈവത്തിന്റെ ഇടപെടൽ മൂലം നീതി ലഭിച്ചിരിക്കയാണ്. എന്റെ കുഞ്ഞനുജത്തിക്കു നീതി ലഭിക്കാത്തതിൽ ഏറെ ദുഃഖമുണ്ടായിരുന്നു. ധൈര്യവതിയായ അവളുടെ വിജയമാണിത്. ഇതു ജനകീയ ചർച്ചയാക്കി മാറ്റിയ മാധ്യമങ്ങളോടു നന്ദിയുണ്ട്. സർക്കാരിനും പൊലീസിനും അഭിനന്ദനം. 

ക്രൂരമായ സംഭവം ഒളിപ്പിക്കാൻ സഹായിച്ച മറ്റുള്ളവരെയും പൊലീസ് പിടികൂടണം. കുറ്റക്കാർക്കു പരമാവധി ശിക്ഷ ലഭ്യമാക്കാൻ കോടതികളോട് അഭ്യർഥിക്കുന്നു. സിനിമയിലായാലും പുറത്തായാലും വനിതകൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കണം. ചരിത്രത്തിന്റെ ഭാഗമായിരിക്കും ഈ കേസ്.

മുതലക്കണ്ണീർ

∙ പ്രഫ. കെ. അരവിന്ദാക്ഷൻ 

ഇരയായ പെൺകുട്ടിയോട് ഒരു മമതയും കാണിക്കാതിരുന്നവരാണ് ഇന്നലെ ‘ഇതു ഞങ്ങളുടെ കുട്ടി’ എന്നു പറഞ്ഞു രംഗത്തുവരുന്നത്. ഈ അഭിനേതാക്കളുടെ നടപടി വലിയ നാട്യം തന്നെ. ഇവരുടെ മുതലക്കണ്ണീരിനു പിന്നിൽ ഒട്ടുംതന്നെ ആത്മാർഥതയില്ല. 

കുട്ടി അറിയപ്പെടുന്ന താരം ആയതുകൊണ്ടല്ലേ ഇത്രയും മാധ്യമശ്രദ്ധയും മറ്റും ലഭിച്ചത്. സാധാരണക്കാരിയായ ഒരാൾക്കാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ നീതി പെട്ടന്നു ലഭ്യമാകുമായിരുന്നു എന്ന പ്രതീക്ഷ എനിക്കില്ല.

സ്ത്രീ മുന്നേറ്റം

∙ തനൂജ ഭട്ടതിരി 

ഈ കേസ് എങ്ങനെ പരിണമിച്ചാലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൻമുന്നേറ്റമാണ്. എത്ര ശ്രമിച്ചിട്ടും നടന്നില്ലെങ്കിലും ഒരു സ്ത്രീയെ ഒതുക്കാൻ ഏറ്റവുമെളുപ്പം സാധിക്കുന്നതു ലൈംഗിക അതിക്രമങ്ങളിൽക്കൂടിയും അതു പരസ്യമാക്കുമെന്ന ഭീഷണിയിലൂടെയുമാണ്. ഏതു സ്ത്രീയും അവിടെ സ്തബ്ധരാകും. 

തന്റെ പേരും പെരുമയും കുടുംബവും ഒന്നും വകവെക്കാതെ തനിക്കു നാളെ എന്തു സംഭവിക്കുമെന്ന് ഉത്കണ്ഠപ്പെടാതെ സ്ത്രീകൾക്കാകമാനമുള്ള പൊതുമാനത്തിനുവേണ്ടി പൊരുതി നിൽക്കാൻ ഒരു പെണ്ണുണ്ടായി എന്നതു വലിയ കാര്യമാണ്. വ്യക്തികളായി തുല്യനീതിയിൽ ജീവിക്കാൻ ആണിനും പെണ്ണിനും കഴിയുന്ന കാലത്തെ സമൂഹത്തിലേ സ്ത്രീകൾക്കു സ്വൈരമുണ്ടാകൂ.

ഇതു കൂട്ടായ വിജയം

∙എസ്. ശാരദക്കുട്ടി  

അഭിമാനിക്കുന്നു. പൊരുതി നിന്ന പെൺകുട്ടിയെക്കുറിച്ച്. എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് അവൾക്കൊപ്പം നിന്ന ഇടതുപക്ഷ സർക്കാരിനെക്കുറിച്ച്. കേരള പൊലീസിനെക്കുറിച്ച്. എല്ലാ പിന്തുണയും നൽകിയ പൊതുസമൂഹത്തെക്കുറിച്ച്. വിടാതെ പിന്തുടർന്ന സോഷ്യൽ മീഡിയയെക്കുറിച്ച്. 

വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെക്കുറിച്ച്... ജാഗ്രത ഉള്ളവരായിരിക്കാൻ ശ്രദ്ധിച്ച മനുഷ്യസ്നേഹികളെക്കുറിച്ച്... ഇത് ഒരു കൂട്ടായ വിജയം. തല ഉയർത്തി നിൽക്കാൻ സ്ത്രീകൾക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.

സമാധാനമായി  ജോലി ചെയ്യാനാകണം

∙രമ്യ നമ്പീശൻ 

അമ്മയുടെ അംഗത്വത്തിൽ നിന്നു ദിലീപിനെ പുറത്താക്കാനുള്ള നടപടിയിൽ പൂർണ സംതൃപ്തയാണ്. അമ്മയുടെ മുൻ നിലപാടിൽ അതൃപ്തിയുണ്ടായിരുന്നു. വനിതാ കൂട്ടായ്മ ഉന്നയിച്ച പ്രശ്നങ്ങൾ അമ്മ യോഗത്തിൽ അവതരിപ്പിച്ചു. സിനിമാരംഗത്തു സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന ശ്രീനിവാസന്റെ പ്രതികരണം ശരിയല്ല.

 വിമെൻ ഇൻ സിനിമ കലക്ടീവിൽ ഉന്നയിച്ച കാര്യങ്ങളെല്ലാം നന്നായിത്തന്നെ അമ്മ യോഗത്തിൽ ചർച്ച ചെയ്തു. ഇതു ഡബ്ല്യുസിസി അംഗങ്ങളുമായി ഇനി ചർച്ച ചെയ്യണം. സിനിമ മേഖലയിൽ സ്ത്രീകൾക്കു ഭയമില്ലാതെ ജോലി ചെയ്യാനുള്ള അവസരമുണ്ടാകണം. 

ഇനി ഞങ്ങൾക്കു സമാധാനമായി ജോലി ചെയ്യണം, ശ്വാസം വിടണം. ഇതാണു ഞങ്ങളുടെ ആവശ്യം. ഒരു സിനിമ നടിയെന്നതിലുപരി ഒരു സ്ത്രീ എന്ന നിലയിൽ പേടിക്കാതെ ജോലിസ്ഥലത്തേക്കു പോകാനുള്ള സാഹചര്യമുണ്ടാകണം. ഞങ്ങൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയണം. ഞങ്ങൾക്കും ജീവിക്കണം. അതിനു മലയാള സിനിമയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ മാറണം. അമ്മയിൽ വനിതകൾക്കു വേണ്ടി സംസാരിക്കാനാളുണ്ടാകണം. അമ്മയിൽ പകുതി ഭാരവാഹികൾ സ്ത്രീകളായിരിക്കണം.

ഇൗ നടനോടൊപ്പം അഭിനയിച്ചതിൽ ലജ്ജിക്കുന്നു

∙ജോയ് മാത്യു  

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി വന്നതിൽ ഒരു അഭിനേതാവ്‌ എന്ന നിലയിൽ ലജ്ജിക്കുന്നു.

അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും ഇനിയെങ്കിലും കൂറ്റൻ ഫ്ളെക്സുകളിൽ പാലഭിഷേകവും പുഷ്പാർച്ചനയും നടത്താൻ വലിഞ്ഞു കയറാതെ യാഥാർഥ്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം അതിക്രമിച്ചു. ‘ഈ കേസിൽ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ ജനം ആദ്യം അതു വിശ്വസിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവൽ കേരളാ പൊലീസിനെ ഗൂഢാലോചനയുടെ ചുരുളഴിക്കാൻ നിർബന്ധിതരാക്കി. 

മറിച്ചു പൾസർ സുനിയിൽ തന്നെ ഈ കേസ്‌ ചുരുട്ടിക്കെട്ടിയിരുന്നെങ്കിൽ സിബിഐ കേസ് ഏറ്റെടുക്കുകയും ഇതിനേക്കാൾ വലിയ രീതിയിൽ കാര്യങ്ങൾ മാറുകയും ചെയ്യുമെന്നു  മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഒരു ക്രിമിനൽ കേസിനെക്കുറിച്ചും അന്വേഷണം അവസാനിക്കുന്നതിനു മുൻപ് എടുത്തുചാടി നിഗമനത്തിൽ എത്തരുത്‌ എന്ന ഗുണപാഠം എല്ലാവർക്കും ഇതോടെയെങ്കിലും ബോധ്യപ്പെട്ടിരിക്കും.’

മാതൃകയായ പോരാട്ടം

∙പാർവതി  

ഇങ്ങനെയൊക്കെ സംഭവിച്ചതിൽ വളരെ ദുഃഖമുണ്ട്. അതേസമയം ചങ്കുറപ്പ് എന്താണെന്നു കാണിച്ചു തന്ന അവളുടെ പോരാട്ടം മാതൃകയാണ്. അഭിമാനമുണ്ട്. 

തീരുമാനം അഞ്ചു മിനിറ്റിനുള്ളിൽ 

∙പൃഥ്വിരാജ് 

ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം യോഗത്തിലെ ആദ്യ അഞ്ചു മിനിട്ടിനുള്ളിൽത്തന്നെയുണ്ടായി. അംഗങ്ങളെല്ലാവരും ഓരേ സ്വരത്തിൽ ദിലീപിനെ പുറത്താക്കണമെന്ന നിലപാടെടുക്കുകയായിരുന്നു. തീരുമാനത്തെ ആരും എതിർത്തിട്ടില്ല. തീരുമാനം എങ്ങനെ അവതരിപ്പിക്കണമെന്ന കാര്യത്തിലായിരുന്നു യോഗത്തിൽ ചർച്ചകൾ നടന്നത്.

സിനിമയിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോ എന്ന് അറിയില്ല. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മാത്രം ആരും കുറ്റക്കാരാകില്ല. തെളിവുകൾ വരുമ്പോഴാണ് അതു വ്യക്തമാകുന്നത്.

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :