E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കണ്ടകശനിയെന്ന് സുഹൃത്തുക്കൾ; വിശ്വാസപ്രകാരം വീടു പുനർനിർമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep-house
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജ്യോതിഷത്തിലും മറ്റും അതീവ വിശ്വാസമുള്ള നടനായി സിനിമാരംഗത്ത് അറിയപ്പെടുന്ന ദിലീപിന് ഇപ്പോൾ കണ്ടകശനി സമയമാണെന്നു സുഹൃത്തുക്കൾ.  ജീവിതത്തിലെ പലതരം പ്രശ്നങ്ങളുടെ നടുവിലായിരുന്ന ദിലീപ് അതിൽ നിന്നെല്ലാം മോചനമായി എന്നു കരുതിയിരിക്കുമ്പോഴാണു ജയിൽവാസം വിധിക്കപ്പെട്ടത്. 

ആലുവ പാലസിനു സമീപത്തെ ദിലീപിന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ സബ് ജയിലിലേക്ക്. പെരിയാർ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്നു പേരുള്ള വീട്. 12 വർഷം മുൻപ്, നടനെന്ന നിലയിൽ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്. രണ്ടു വർഷം മുൻപു പഴയ വീടു പൂർണമായും പൊളിച്ചുനീക്കി പുതിയതു പണിതു. കൊച്ചിയിലെ താലികെട്ടു ചടങ്ങു കഴിഞ്ഞു കാവ്യ മാധവൻ വിളക്കുവച്ചു കയറിയതു പുതിയ വീട്ടിലാണ്.

അന്നു പണി മുഴുവൻ പൂർത്തിയായിരുന്നില്ല. ജ്യോതിഷികളുടെ ഉപദേശത്തെ തുടർന്നാണു പഴയ വീട് ഇടിച്ചുപൊളിച്ചു മറ്റൊന്നു നിർമിച്ചതെന്നു പറയുന്നു. ദേശത്താണു ദിലീപ് ജനിച്ചുവളർന്ന തറവാട്ടു വീട്. സിനിമയിൽ എത്തിയ ശേഷം പറവൂർ കവല വിഐപി ലെയ്നിൽ മറ്റൊരു വീടു വാങ്ങി പുനർ നിർമിച്ചു. മഞ്ജു വാരിയരെ വിവാഹം  കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരൻ അനൂപും കുടുംബവുമാണ് ഇപ്പോൾ അവിടെ താമസം.ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ഒരിക്കൽ പുഴ നീന്തി മണപ്പുറത്തെത്തിയ കഥ ദിലീപ് അഭിമുഖങ്ങളിൽ പറയാറുണ്ട്. മണപ്പുറത്തു വച്ചാണു നാദിർഷയെ ആദ്യമായി പരിചയപ്പെട്ടതെന്നും ദിലീപ് പറഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :