ദിലീപ് അറസ്റ്റിലായതിന്റെ ഞെട്ടല്‍ ചെറുതല്ലെന്ന് ഇന്നസന്റ്. ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന അതീവഗൗരവതരമാണ്. പങ്കുള്ളവര്‍ ആരായാലും കടുത്തശിക്ഷ വേണമെന്നും ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. ചികില്‍സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലാണെങ്കിലും സഹപ്രവര്‍ത്തകര്‍ ഫോണിലൂടെ കൂടിയാലോചന നടത്തിയശേഷമാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പൊലീസും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതയില്‍ സന്തോഷമുണ്ടെന്നും ഇന്നസെന്റ് പറയുന്നു.
Advertisement