E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സിനിമയേക്കാള്‍ വഴിത്തിരിവുകൾ നിറഞ്ഞ ജീവിതം; വിജയങ്ങള്‍ക്കൊപ്പം വിവാദങ്ങളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാധാരണക്കാരനില്‍ നിന്ന് ജനപ്രിയ നായകനിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച അവിശ്വസനീയമായിരുന്നെങ്കിലും അതിവേഗത്തിലായിരുന്നില്ല. സിനിമ എന്ന സ്വപ്നം കയ്യെത്തിപ്പിടിച്ചപ്പോള്‍ കൃത്യമായ കണക്കുക്കൂട്ടലും തെറ്റാത്ത അടവുകളുമാണ് ദിലീപിനെ നയിച്ചത്. സിനിമയേക്കാള്‍ വഴിത്തിരിവുകള്‍നിറഞ്ഞ ജീവിതത്തിന് വിജയങ്ങള്‍ക്കൊപ്പം വിവാദങ്ങളും സഹയാത്രികരായി. 

ആലുവക്കാരന്‍ പയ്യന്‍ മലയാളിയുടെ അയലത്തെ പയ്യനായ കഥയുണ്ട് ജനപ്രിയനായകന്‍ എന്ന വിളിപ്പേരിന് പിന്നില്‍. മെലിഞ്ഞു കൊലുന്നനെയുള്ള ഗോപാലകൃഷ്ണന് മിമിക്രിയോടായിരുന്നു ആദ്യകമ്പം. ആലുവ യു.സി.കോളജിലെയും എറണാകുളം മഹാരാജാസിലെയും പഠനം ദിലീപിന് കലാലോകത്തുള്ള സുഹൃത്തുക്കളെ സമ്മാനിച്ചു. എക്കണോമിക്സില്‍ ബിരുദമെടുത്തശേഷം സജീവമായത് നാദിര്‍ഷയുടെ പാരഡി ക്യാമ്പിലായിരുന്നു. ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റിന്റെ പ്രധാന ആകര്‍ഷണമായി മാറാന്‍ യുവാവിന് വേഗത്തില്‍ കഴിഞ്ഞു. ടെലിവിഷനിലെ ഹാസ്യാവതരണം കയ്യടിനേടിക്കൊടുത്തു. അഭിനയമോഹം തലയ്ക്കുപിടിച്ച സമയത്താണ് ജയറാമിന്റെ ശുപാര്‍ശയില്‍ സംവിധായകന്‍ കമലിന്റെ മുന്നിലെത്തുന്നത്. പക്ഷെ, ക്യാമറയ്ക്ക് പിന്നില്‍ സംവിധാനസഹായിയാകാനായിരുന്നു ദൗത്യം. ചെറിയ വേഷങ്ങളിലൂടെ ഇടയ്ക്ക് തലകാണിച്ചെങ്കിലും മാനത്തെ കൊട്ടാരം എന്ന ചിത്രമാണ് അഭിനേതാക്കളുടെ പട്ടികയിലെത്തിക്കുന്നത്. പേരില്‍ നിന്ന് ഗോപാലകൃഷ്ണന്‍ ഒഴിഞ്ഞ്, ദിലീപാകുന്നതും അതോടെയാണ്. 

കൊച്ചി കേന്ദ്രീകരിച്ച് രൂപപ്പെട്ട ചെറുബഡ്ജറ്റ് സിനിമകള്‍ക്കൊപ്പം ദിലീപ് സഞ്ചരിച്ചു. ലോഹിതദാസിന്റെ കണ്ണിലേക്കും പിന്നെ മനസിലേക്കും കടന്നുവന്ന ചെറുപ്പക്കാരനെ കാത്തിരുന്നത് സല്ലാപത്തിലെ ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രം. അതോടെ പ്രമുഖസംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ദിലീപ് മലയാളിയുടെ മനസില്‍ ഇടംപിടിച്ചു. സിനിമയില്‍നിന്ന് തന്നെ ജീവിതസഖിയെ സ്വന്തമാക്കിയത് ഇക്കാലത്തായിരുന്നു. ഈ പറക്കും തളിക, മീശമാധവന്‍ എന്നീ സിനിമകളിലൂടെയാണ് ജനപ്രിയനായകന്റെ കിരീടം സ്വന്തമാകുന്നത്. തുടര്‍ച്ചയായി വലിയ വിജയങ്ങള്‍ക്കൊപ്പം നില്‍ക്കാനായതോടെ നിര്‍മാണത്തിലേക്കും ദിലീപ് ചുവടുമാറി. സി.ഐ.ഡി മൂസയായിരുന്നു തുടക്കം. സ്വന്തമായി നിര്‍മാണവിതരണ കമ്പനികളിലൂടെ ആ മേഖലയില്‍ കൃത്യമായി ചുവടുറപ്പിക്കാന്‍ കഴിയുകയും ചെയ്തു. 

താരസംഘടനയായ അമ്മയുടെ ചലച്ചിത്രനിര്‍മാണം പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകനായത് ദിലീപായിരുന്നു. ട്വന്‍റി ട്വന്റി എന്ന ചിത്രം വന്‍ലാഭം നേടിയത് സംഘടനയില്‍ ദിലീപിന് വ്യക്തിപരമായ മേല്‍ക്കൈ നേടിക്കൊടുത്തു. ഫോര്‍മുല സിനിമകളുടെ പേരില്‍ ദിലീപ്സിനിമകള്‍ പഴികേട്ടുതുടങ്ങിയ കാലത്താണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം സ്വന്തമാക്കുന്നത്. വിവാഹമോചനവാര്‍ത്തകള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീടത് സത്യമായി. പോയവര്‍ഷമാണ് സിനിമയിലെ ഭാഗ്യനായിക കാവ്യ മാധവന്‍ ദിലീപിന്റെ ജീവിതത്തിലേക്കെത്തുന്നത്. വിവാഹശേഷം വന്ന ചില സിനിമകളുടെ ദയനീയ പരാജയത്തില്‍നിന്ന് കരകയറാനുള്ള ശ്രമത്തിനിടെയാണ് സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ സംശയത്തിന്റെ നിഴല്‍വീഴ്ത്തുന്നത്. ആ നിഴലാകട്ടെ ദിലീപിന്റെ ജീവിതത്തെയൊന്നാകെ ഇരുട്ടിലാഴ്ത്തുകയാണ്. സിനിമയിലെന്ന പോലെ നായകന്‍ വിജയശ്രീലാളിതനായി പുറത്തുവരുമെന്നാശിച്ചവര്‍ക്ക് നിയമം തിരിച്ചറിവ് നല്‍കുന്നു, സിനിമയല്ല ജീവിതം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :