നടിയെ ആക്രമിച്ചതിന് പിന്നിൽ കാരണമായത് നടിയോടുള്ള പകയാണെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. ദിലീപും കാവ്യയുമായുള്ള ബന്ധം മഞ്ജുവാരിയരോട് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പക. ഇരുവരും തമ്മിലുള്ള ചില ചിത്രങ്ങളും നടി തെളിവായി നൽകി. ഇതിൽ പ്രകോപിതനായാണ് നടിക്കെതിെര അക്രമം നടത്താൻ തയ്യാറായത്. (ഇതേക്കുറിച്ച് മൊഴി നൽകിയത് ഒരു മുതിർന്ന നടിയാണ്.)
നടിയുടെ ഇടപെടലിൽ ഇക്കാര്യത്തിൽ ഇരുവരും വാക്ക്തർക്കവുമുണ്ടായി. 2013ലെ അമ്മ ഷോ റിഹേർസലിനിടെയായിരുന്നു തർക്കം. അന്നാണ് സുനി ആദ്യമായി ഈ കേസിൽ ഇടപെടുന്നത്. എല്ലാം ശരിയാക്കാമെന്ന് സുനി ദിലീപിന് ഉറപ്പ് നൽകി. പിന്നീട് രണ്ടു വർഷത്തിന് ശേഷം ഗൂഢാലോചന തുടങ്ങി. ഗൂഢാലോചന നടന്നത് രണ്ടുഘട്ടമായാണ്. ഒന്നരക്കോടിയുടെ ക്വട്ടേഷൻ ദിലീപ് നേരിട്ടു നൽകുകയായിരുന്നു.
Advertisement