E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കെ.എസ്.ഇ.ബി എഞ്ചിനീയർമാരിൽ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ കുറവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എസ്.ഇ.ബിയില്‍ ഓവര്‍സീയര്‍ തസ്തികയ്ക്ക് കീഴിലുള്ളവരില്‍ കേന്ദ്ര വൈദ്യുതി അതോറിറ്റി നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അഞ്ചുശതമാനം മാത്രം. സബ് എന്‍ജിനീയര്‍മാരില്‍ 70 ശതമാനവും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരില്‍ പതിനഞ്ച് ശതമാനവും എന്‍ജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ഇല്ലാത്തവരാണ്. 

കേന്ദ്ര വൈദ്യുതി അതോറിറ്റി മാനദണ്ഡപ്രകാരം 11 കെവി മുതൽ 33 കെ.വി വരെയുള്ള ലൈനുകളുടെ ചുമതല എൻജിനീയറിങ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള സബ് എന്‍ജിനീയര്‍ക്കായിരിക്കണം. 33 കെ.വി. മുതല്‍ മുകളിലേക്ക് ബിടെക് യോഗ്യത ഉള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് ചുമതല നല്‍കേണ്ടത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എന്‍ജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ഇല്ലാത്ത 1665 സബ് എന്‍ജിനീയര്‍മാരാണ് 2016 സെപ്റ്റംബര്‍ 27ന് സര്‍വീസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 1577 പേര്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലും 88 പേര്‍ സിവില്‍ വിഭാഗത്തിലുമായിരുന്നു. 2017 മാര്‍ച്ച് 31 ആയപ്പോഴേക്കും യോഗ്യത ഇല്ലാത്ത സബ് എന്‍ജിനീയര്‍മാരുടെ എണ്ണം 2025 ആയി ഉയര്‍ന്നു. 

അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന 323 പേര്‍ക്കും എന്‍ജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ഇല്ല. ഇവരില്‍ 317 പേരും ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ്. ഐടിഐ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് സ്ഥാനക്കയറ്റം വഴി എത്താവുന്ന ഉയര്‍ന്ന തസ്തിക ഓവര്‍സീയര്‍ ആണെന്നിരിക്കെയാണ് ഇത്രയധികം പേര്‍ സബ് എന്‍ജിനീയര്‍ ‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നത്. ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്ത 4421 പേരാണ് ഓവര്‍സീയര്‍ തസ്തികയ്ക്കു കീഴില്‍ ജോലി ചെയ്യുന്നത്. ഓവര്‍സീയര്‍ സിവില്‍ തസ്തികയില്‍ 14 ഐടിഐക്കാരാണ് പ്രവര്‍ത്തിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :