സഭാ കേസിലെ വിധിയിൽ അവ്യക്തതയുണ്ടെന്നും വിധിയിൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും യാക്കോബായ സഭ. നാലു പള്ളികളുടെ കാര്യത്തിലുണ്ടായ വിധിയുടെ പേരിൽ മറ്റു പള്ളികളിൽ അവകാശം സ്ഥാപിക്കാൻ അനുവദിക്കില്ല. ഒാർത്തോഡ്ക്സ് സഭയുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്നും യാക്കോബയസഭാ നേതൃത്വം വ്യക്തമാക്കി
സുപ്രീംകോടതി വിധി അന്തമമല്ലെന്ന പ്രഖ്യാപനമാണ് സുന്നഹദോസിനുശേഷം സഭാനേതൃത്വം വ്യക്തമാക്കുന്നത്. മലങ്കര സഭ സുറിയാനി സഭയുടെ ഭാഗം. ഇപ്പോഴത്തെ സഹാചര്യം നിയമപരമായിതന്നെ മറികടക്കാൻ ശ്രമിക്കും.സുപ്രിം കോടതി വിധി അംഗീകരിക്കുമ്പോഴും വിശ്വാസത്തിന്റെ കാര്യത്തിലെ ആശങ്ക അവഗണിക്കാനാകില്ല. മണ്ണത്തൂർ വരിക്കോലി കോലഞ്ചേരി പള്ളകളെ സംബന്ധിച്ച സുപ്രീംകോടതി വിധി സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികൾക്കും ബാധകമാണെന്ന രീതിയിലുള്ള വ്യഖ്യാനം ശരിയല്ല
നീതിനിഷേധിക്കപ്പെട്ടത് യാക്കോബായസഭയ്ക്കാണെന്നും കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭയുമായി തുറന്ന ചർച്ചക്ക് തയാറാണെന്നും സുന്നഹദോസ് അതിനുള്ള തുടക്കമാണെന്നും കുര്യാക്കോസ് മാർ തയോഫിലോസ് മെത്രാപൊലീത്ത പറഞ്ഞു