രാഷ്ട്രീയകേരളത്തിന്റെ വിപ്ലവനായിക കെ.ആര് ഗൗരിയമ്മയ്ക്ക് നാളെ 98ാം പിറന്നാള്‍. പ്രായത്തിന്റെ അവശതകള്‍ക്ക് നിന്നുകൊടുക്കാതെ ആഘോഷപൂര്‍വം കൊണ്ടാടുകയാണ് ഇത്തവണത്തെയും ജന്മദിനം.
മിഥുനമാസത്തിലെ തിരുവോണം നാളിലാണ് ഗൗരിയമ്മയ്്ക്ക് പിറന്നാളാഘോഷം. പതിവുപോലെ ആലപ്പുഴ ചാത്തനാട്ടെ വീട്ടുമുറ്റത്ത് പന്തലിട്ട് നാട്ടുകാരും പാര്‍ട്ടിക്കാരുമെല്ലാം ഉണ്ണാനെത്തും. അടുപ്പക്കാര്‍ക്കെല്ലാം ഒരു ഉരുളചോറ് വാരിക്കൊടുക്കും. ചിലപ്പോള്‍ താനിപ്പോഴും ചുള്ളിക്കാടിന്റെ കവിതയിലെ ഗൗരിയാണെന്ന് പറയും ആലപ്പുഴക്കാരുടെ കുഞ്ഞമ്മ
ഊണിന് കരിമീന്‍ ഇത്തിരി കുറച്ചെ കിട്ടിയിട്ടുള്ളു എന്നൊരു സങ്കടമുണ്ട് പിറന്നാളുകാരിക്ക്. ആദ്യംവന്ന് ഉണ്ണാനാണ് സൂത്രംപറച്ചില്. അമ്പലപ്പുഴ പാല്പായസം ഉണ്ടെന്ന് ആഘോഷകമ്മിറ്റിക്കാരന് പറഞ്ഞപ്പോള്‍ പറ്റിക്കരുതെന്ന് മറുപടി.
കാര്യമായി ആരെയും ക്ഷണിച്ചില്ലെങ്കിലും കാര്യപ്പെട്ടവരെല്ലാം എത്തുന്ന ആഘോഷമാണ് ഗൗരിയമ്മയുടെ പിറന്നാള്‍ദിനം.