E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

ധനമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, കോഴിക്കച്ചവടക്കാര്‍ സമരത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇറച്ചിക്കോഴി വില ഏകീകരിക്കാന്‍ മന്ത്രി തോമസ് ഐസക് വിളിച്ചയോഗം പരാജയപ്പെട്ടു. വില 87 രൂപയാക്കാന്‍ കഴിയില്ലെന്ന് പൗള്‍ട്രി ഫെഡറേഷന്‍ നിലപാടെടുത്തതോടെ ചര്‍ച്ച അലസി. സമരത്തിന്റെ ഭാഗമായി നാളെമുതല്‍ വില്‍പന നിര്‍ത്തിവയ്ക്കുമെന്ന് കോഴി വ്യാപാരികള്‍ അറിയിച്ചു. ഇത് സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പ്രതികരിച്ചു. കോഴിവ്യാപാരികളുടെ നികുതി വെട്ടിപ്പുകേസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകകര്‍മസേനയെ നിയോഗിക്കുമെന്നും ഡോ.തോമസ് ഐസക് അറിയിച്ചു. 

നാളെ മുതല്‍ കോഴിവില 87 രൂപയാക്കണമെന്ന ധനമന്ത്രിയുടെ നിര്‍ദേശം പാലിക്കാനാകില്ലെന്ന് കോഴിവ്യാപാരികള്‍ നേരത്തെ നിലപാടെടുത്തിരുന്നു. ചര്‍ച്ചയിലൂടെ ഇളവുകള്‍ പ്രതീക്ഷിച്ചാണ് ഫോഡറേഷന്‍ ഭാരവാഹികള്‍ മന്ത്രിയെ കാണാനെത്തിയത്. നാലുമിനിറ്റുനേരമാണ് ചര്‍ച്ചനടന്നത്. തീരുമാനത്തില്‍നിന്ന് പിന്നോട്ട് പോകില്ലെന്ന് മന്ത്രി അറിയിച്ചു. 100 രൂപവരെ വിലകുറയ്ക്കാമെന്ന് വ്യാപാരികള്‍ പറഞ്ഞു. നികുതിയിളവിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് ലഭിക്കണമെന്ന് മന്ത്രി ആവര്‍ത്തിച്ചതോടെ ചര്‍ച്ച അവസാനിച്ചു. നിലവിലെ സാഹചര്യത്തില്‍ വ്യാപാരം നടത്താനാകില്ലെന്നും ലോഡ് എത്തിക്കുന്നത് നിര്‍ത്തുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു 

നികുതിവെട്ടിപ്പിന്റെ ട്രാക്ക് റെക്കോര്‍ഡുള്ള സംഘമാണ് കോഴിവ്യാപാരം നിയന്ത്രിക്കുന്നതെന്നും ഇവര്‍ക്കെതിരെയുളള കേസുകള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കിയേ മതിയാകൂ. ചെറുകിട കച്ചവടക്കാര്‍ക്ക് ലോഡ് എത്തിച്ചുനല്‍കാതെ ഫലത്തില്‍ കടയടപ്പാണ് കോഴിവ്യാപാരികള്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള ബദല്‍ ഒരുക്കലാവും ഇനി സര്‍ക്കാരിനുളള തലവേദന.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :