ജിഎസ്ടി നടപ്പാക്കാന്‍ സാവകാശം വേണമെന്ന വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ആവശ്യം തള്ളി ധനമന്ത്രി. നിര്‍ദേശം പ്രായോഗികമല്ലെന്നും വ്യാപാരികളുടെ ആശങ്കയകറ്റാന്‍ പരസ്യംപ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ തീരുമാനമാകാഞ്ഞതിനാല് ചൊവ്വാഴ്ച ആഹ്വാനംചെയ്ത കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു
പതിനൊന്നിന പരാതികളുമായാണ് വ്യാപാരിവ്യവസായ ഏകോപന സമിതിയുടെ ഇരുവിഭാഗങ്ങള്‍ മന്ത്രിയെ കാണാനെത്തിയത്. കേരളത്തില്‍ ജി.എസ്.ടി നടപ്പാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് സാവകാശം വാങ്ങണമെന്നായിരുന്നു പ്രധാന ആവശ്യം
വ്യാപാര സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ചോദ്യോത്തരങ്ങളടങ്ങിയ പത്രപ്പരസ്യം നല്‍കും. കോഴിവില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാലുസംഘടനകളുമായി ഇതിനകം ചര്‍ച്ചനടത്തിയതായും സര്‍ക്കാര്‍. വില കുറയ്ക്കാന്‍ കേരളത്തിലെ വ്യാപാരികള്‍ തമിഴ്നാട് ലോബിയില്‍ സമ്മര്‍ദം ചെലുത്തണം
ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഇല്ലാതെപോയതോടെ ചൊവ്വാഴ്ചത്തെ കടയടപ്പ് സമരവുമായി മുന്നോട്ടുപോകാന്‍ ഏകോപനസമിതി തീരുമാനിച്ചു. അനിശ്ചിതകാല സമരം സംബന്ധിച്ച കാര്യങ്ങള്‍ 11ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവില്‍ കൈക്കൊള്ളും