കോലഞ്ചേരി പളളിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. സുപ്രീംകോടതിയുടെ അനുകൂലവിധി ലഭിച്ചശേഷം ആദ്യമായി പളളിയില്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിക്കുകയായിരുന്നു കാതോലിക്ക ബാവ.
കോലഞ്ചേരി സെന്റ് പീറ്റേഴ്്സ് ആന്‍ഡ് സെന്റ് പോള്‍സ് പളളിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധി വന്ന ശേഷം നടന്ന ആദ്യ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നൂറു കണക്കിന് വിശ്വാസികളാണ് എത്തിയത്. ആരോടും കലഹത്തിനില്ലെന്നും സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രാര്‍ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ കാതോലിക്ക ബാവ പറഞ്ഞു.
സഭാതര്‍ക്കം രൂക്ഷമായിരുന്ന 2014ലാണ് ഇതിനു മുമ്പ് കാതോലിക്ക ബാവ പളളിയില്‍ കുര്‍ബാനയര്‍പ്പിച്ചത്.പളളിയിലെ പെരുന്നാള്‍ കൊടിയേറ്റ് കര്‍മവും കാതോലിക്ക ബാവ നിര്‍വഹിച്ചു. ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവേറിയോസ്, ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ദേവോസിയോസ് എന്നിവരും മൂന്നില്‍മേല്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്കി.