സംസ്ഥാനത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ വേതന കുടിശ്ശിയായി 750 കോടി 5 ലക്ഷം രൂപ കേന്ദ്രം അനുവദിച്ചു. ഈ മാസം 21 നകം ഗഡുക്കളായി തുക ലഭ്യമാക്കുമെന്ന് കേന്ദ്ര ഗ്രാമ വികസനമന്ത്രാലയം അറിയിച്ചു. തീരുമാനം ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമാകും.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ എട്ടുമാസത്തിലേറെയാണ് സംസ്ഥാനത്ത് കൂലി മുടങ്ങിയത്. തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും കൂലി കിട്ടാത്തത് ഏറെ പ്രസന്ധിയിലാക്കിയിരുന്നു. കേന്ദ്രവിഹിതം അനുവദിക്കപ്പെട്ടത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. 2016- 17, കാലയളവിലെയും 2017-18 കാലയളവിലെയും കുടിശ്ശികയാണ് അനുവദിച്ചത്.ഈ മാസം 21 നകം കേന്ദ്രം തുക ഗഡുക്കാളായി അനുവദിക്കും.
വിതരണം ചെയ്യുന്ന തുക കൃത്യമായി ഒാഡിറ്റ് ചെയ്യണമെന്നും 12 മാസത്തിനുള്ളിൽ റിപ്പോർട്ട് സർപ്പിക്കണമെന്നും നിർദേശമുണ്ട്. പദ്ധതി നടത്തിപ്പിൽ സംസ്ഥാനം കൂടുതൽ ക്രിയാത്മകമാണമെന്ന അഭിപ്രായവും കേന്ദ്രത്തിനുണ്ട്.