ചൊവ്വാഴ്ചത്തെ കടയടപ്പ് സമരത്തിൽ നിന്ന് ഒരുവിഭാഗം വ്യാപാരികൾ പിൻമാറി. ജിഎസ്ടിയെക്കുറിച്ചുള്ള വ്യാപാരികളുടെ ആശയക്കുഴപ്പം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് വ്യവസായമന്ത്രി എ.സി.മൊയ്തീന് പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിലാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഹസൻകോയ വിഭാഗത്തിന്റെ തീരുമാനം. ജിഎസ്ടി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ജില്ലാ തലങ്ങളിൽ ഗ്രീവൻസ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചതോടെയാണ് പിന്മാറ്റം. രണ്ട് മാസം വരെ ജിഎസ്ടിയിൽ വരുന്ന തെറ്റുകുറ്റങ്ങൾക്ക് പിഴയീടാക്കില്ലെന്ന തീരുമാനവും വ്യാപാരികൾ സ്വാഗതം ചെയ്തു. അതേസമയം ആശങ്കകള്‍ പരിഹരിക്കാമെന്ന് വ്യവസായ മന്ത്രിയും പറഞ്ഞു
ജിഎസ്ടി നിലവില്‍വന്നതിനെത്തുടര്‍ന്ന് വ്യവസായമേഖലയിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി സംസ്ഥാനസര്‍ക്കാര്‍ പഠനം നടത്തും. മുന്നൊരുക്കം ഇല്ലാതെയാണ് കേന്ദ്രം ജിഎസ്ടി നടപ്പാക്കിയതെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു