നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം ചലച്ചിത്ര താരം ദിലീപിന്റെ സഹോദരന് അനൂപിനെ നാലര മണിക്കൂറോളം ചോദ്യം ചെയ്തു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുണ്ടായിരുന്നതായി പറയപ്പെടുന്ന സാമ്പത്തിക പ്രശ്നങ്ങളെ പറ്റിയുളള വിവരങ്ങളാണ് അനൂപില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞതെന്നാണ് സൂചന. പള്‍സര്‍ സുനിക്കൊപ്പം എടുത്ത ഫോട്ടോയുടെ പേരില്‍ ചലച്ചിത്ര താരം ധര്മജന് ബോള്‍ഗാട്ടിയും പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനായി.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ധര്‍ജന്‍ ബോള്‍ഗാട്ടി ആലുവ പൊലീസ് ക്ലബിലെത്തിയത്. അന്വേഷണ സംഘത്തിലെ അംഗമായ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താനെത്തിയതെന്ന് ധര്മജന് മാധ്യമങ്ങളെ അറിയിച്ചു. ധര്മജനെത്തി അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ദിലീപിന്റെ സഹോദരന് അനൂപുമെത്തി. രണ്ടു മണിക്കൂറിനു േശഷം വൈകിട്ട് നാലരയോടെ പുറത്തിറങ്ങിയ ധര്മജന് ചോദ്യം ചെയ്യലിനെ പറ്റി പറഞ്ഞതിങ്ങനെ.
പള്‍സര്‍ സുനിക്കൊപ്പമുളള ഈ ഫോട്ടോ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു ധര്‍മജനെ പൊലീസ് ചോദ്യം ചെയ്തത്. ധര്മജന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മടങ്ങി പിന്നെയും മൂന്നു മണിക്കൂറോളം അനൂപിന്റെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ദിലീപിന്റെ സഹോദരന് എന്നതിലുപരി അദ്ദേഹത്തിന്റെ ബിസിനസ് ഇടപാടുകളും നിയന്ത്രിക്കുന്ന ആള് കൂടിയാണ് അനൂപ്. ആക്രമിക്കപ്പെട്ട നടിക്കും ദിലീപിനും ഇടയില്‍ ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക പ്രശ്നങ്ങളെ പറ്റിയുളള വിവരങ്ങളാണ് അനൂപില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് സൂചന. രാത്രി ഏഴരയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അനൂപ് മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.