E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയിൽ എന്താണ്? പ്രത്യേകതകൾ ഇങ്ങനെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

temple-trivandrum
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിർണയം നടത്തുന്നതിനായി ബി നിലവറ തുറക്കണമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടതോടെ നിലവറയ്ക്കുള്ളിലെന്താണെന്ന ഊഹാപോഹങ്ങളും സജീവമായി. ക്ഷേത്രത്തിലെ ആറു നിലവറകളിൽ ഒന്നാണു കൂറ്റൻ കരിങ്കൽ വാതിലുകൾ കൊണ്ട് പ്രവേശനം തടഞ്ഞിരിക്കുന്ന ബി നിലവറ.

നിലവറയുടെ പ്രത്യേകതകൾ:

∙ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആകെയുള്ളത് ആറു നിലവറകൾ.

∙ ക്ഷേത്രത്തിന്റെ ഭരതക്കോണിലാണു ബി നിലവറ. അഗസ്ത്യമുനിയുടെ സമാധി സങ്കൽപം ഉള്ളയിടം കൂടിയാണ് ഇവിടം.

∙ രണ്ടു തട്ടുകളായാണു ബി നിലവറയുള്ളത്. അടച്ചിരിക്കുന്നതു കരിങ്കൽ വാതിലുകൾ ഉപയോഗിച്ച്. ഇതു തുറക്കാൻ നിലവിൽ സംവിധാനമില്ല. നിലവറ തുറക്കണമെങ്കിൽ വാതിലുകൾ തകർക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തുമെന്നു വാദം.

∙ ബി ഒഴികെയുള്ള നിലവറകൾ മുൻപു തുറന്നു കണക്കെടുപ്പു നടത്തിയിട്ടുണ്ട്.

∙ 2011 ജൂൺ 30നാണ് അവസാനമായി ബി നിലവറ തുറക്കാൻ ശ്രമിച്ചത്. പരിശോധക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കാൽ മുറിഞ്ഞു നിലവറയിൽ രക്തം വീണതോടെ ശ്രമം ഉപേക്ഷിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നു സുപ്രീംകോടതി നിർദേശം.

∙ ഇ, എഫ് നിലവറകൾ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകളിൽ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നു. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്.

∙ എ നിലവറയിൽ കണക്കെടുത്തപ്പോൾ ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു.

∙ എ നിലവറയിൽനിന്നു ലഭിച്ചത് സ്വർണാഭരണങ്ങൾ, സ്വർണക്കട്ടികൾ, രത്നങ്ങൾ, സ്വർണവിഗ്രഹങ്ങൾ. ഇതുപോലെ ധനശേഖരം ബിയിലും ഉണ്ടാകുമെന്നാണു കരുതുന്നത്.

∙ ബി നിലവറ തുറക്കണമെന്ന ആവശ്യത്തോടു രാജകുടുംബത്തിന് എതിർപ്പ്. ആചാരത്തിന് എതിരാണെന്നു വാദം.

∙ എന്നാൽ, നേരത്തെ ഏഴു തവണ നിലവറ തുറന്നതായി കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ. ബി നിലവറ പൂർണമായി തുറന്നിട്ടില്ലെന്നു രാജകുടുംബം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :