യുവനടിയെ ആക്രമിച്ച സംഭവത്തിൽ ജയിലിൽനിന്നു ഫോൺ വിളിച്ച കേസിൽ പൾസർ സുനിയെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പൊലീസിന്റെ അപേക്ഷ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. കോയമ്പത്തൂരിൽനിന്ന് മോഷണം പോയ ഫോണാണ് സുനി ജയിലിൽ ഉപയോഗിച്ചത്. അതിനാൽ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ േവണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.
Advertisement